Enthorathbhutha purushan lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 415 times.
Song added on : 9/17/2020

എന്തൊരത്ഭുത പുരുഷൻ ക്രിസ്തു

1 എന്തൊരത്ഭുത  പുരുഷൻ 
ക്രിസ്തു എന്നതറിഞ്ഞിടുക 
ഇവനിൽ കാണുന്ന അത്ഭുതങ്ങൾ,
വേറെ ആരിലും കാണുന്നില്ല(2)

2 വചനം ജഡമായല്ലോ 
കൃപ സത്യം ഇവ നിറഞ്ഞു 
ഇവൻ പിറന്നല്ലോ പുരുഷന്റെ ഇഷ്ടത്താലെയല്ല,
പരിശുദ്ധ ആത്മാവിനാൽ(2)

3 പ്രവാചകർ ഇവനെയല്ലോ 
നൂറ്റാണ്ടുകൾ ദർശിച്ചത് 
ജനിച്ചല്ലോ പ്രവചന നിവർത്തിയായ് അന്നവൻ, 
ദാവീദിൻ വംശജനായ് (2)

4 സകലർക്കും രക്ഷ നൽകാൻ 
ദൈവം ഇവനെയത്രേ അയച്ചു 
നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ, 
ക്രിസ്തുവിൻ രക്തം മാത്രം (2)

5 ഉയിർപ്പിന്റെ അത്ഭുതമോ 
അതു മറ്റൊരുവനിലുമില്ല 
ഇന്നും മരിച്ചവരെല്ലാം മൗനതയിൽ തന്നെ,
ഇവൻ മൂന്നാം നാൾ ഉയിർത്തു(2)

6 വീണ്ടും വരുന്നവനായ് 
ലോകം ആരെയും അറിയുന്നില്ല 
വേഗം പോയ പോൽ വരുമെന്ന് വാഗ്ദത്തം നല്കിയോൻ,
കർത്താവാം ക്രിസ്തു തന്നെ(2)

7 ലോകത്തെ മുഴുവനുമായ് 
ഭരിപ്പാൻ യേശു വേഗം വരും
ആമേൻ ഒരുവരിലുമില്ല ഈ വിധ അത്ഭുതം,
ഇവയെല്ലാം ക്രിസ്തുവിൽ താൻ(2)



An unhandled error has occurred. Reload 🗙