Enthorathbhuthame kalvari kurishathil lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 323 times.
Song added on : 9/17/2020

എന്തോരത്ഭുതമേ കാൽവറി കുരിശതിൽ

എന്തോരത്ഭുതമേ! കാൽവറി കുരിശതിൽ 
എനിക്കായ് മരിച്ചെൻ രക്ഷകൻ

1 മഹിമകൾ വെടിഞ്ഞൻപിലെൻ പേർക്കായ് 
മരക്കുരിശതിൽ കാൽകരം വിരിച്ചോ! 
മരണംവരെ മറുക്കാതെയെൻ 
മഹാപാതകമവൻ ചുമന്നൊഴിച്ചുവെന്നോ!

2 ഉലകം മുഴുവൻ ഉളവാക്കി വാക്കാൽ 
ഉയിർ നൽകിയതോ പാപിയെൻ പേർക്കായ് 
ദൂതവൃന്ദങ്ങൾ സ്തുതിക്കുന്നവൻ 
മൃതിയെ വരിച്ചോ എന്നെ സ്നേഹിച്ചതാൽ

3 മഹത്വനായകൻ ദാഹിക്കുന്നവനായ് 
ദുഷ്ടമർത്യൻ നിന്ദിക്കുന്നവനായ് 
എന്റെ ദൈവമേ എന്റെ ദൈവമേ 
എന്നെ കൈവിട്ടതെന്തെന്നലറുകയോ!

4 പതിനായിരത്തിൽ ശ്രേഷ്ഠനെൻ നാഥൻ
മൃതിയെവെന്നവനുന്നതനെന്നും
അതിസുന്ദരൻ ബഹുവന്ദിതൻ
സ്തുതിഗീതങ്ങൾ നൽകുവാൻ യോഗ്യനവൻ



An unhandled error has occurred. Reload 🗙