Enthoru snehamithe enthoru bhaagyamithe lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 664 times.
Song added on : 9/17/2020

എന്തൊരു സ്നേഹമിത് എന്തൊരു ഭാഗ്യമിത്

എന്തൊരു സ്നേഹമിത് എന്തൊരു ഭാഗ്യമിത്
എത്രമനോഹരം എത്ര മഹാത്ഭുതം എന്തൊരാനന്ദമെ
ഹല്ലേലുയ്യാ പാടാം-വല്ലഭനേശുവിനു
അല്ലൽ അകന്നിടുമേ തുല്യമില്ലാ ദയയാൽ

1 പാപത്തിൽ നിന്നും കോരിയെടുത്തു പാലനം ചെയ്തീടുമേ
പാതയിലെങ്ങും പാലൊളി വിതറി-പാരിൽ ജയക്കൊടിയായ്;- എന്തൊരു..

2 നമ്മുടെ പാത ജീവന്റെ പാത-പതറുക വേണ്ടിനിയും
നന്മകൾ നൽകും തിന്മകൾ നീക്കും തൻകൃപ പകർന്നിടുമേ;- എന്തൊരു…

3 വിശ്വാസനായകൻ യേശുവെ നോക്കി-ഓട്ടം തുടർന്നിടുമേ
ആശ്വാസദായകൻ ആത്മാവിനാൽ നാം വിജയം വരിച്ചിടുമേ;- എന്തൊരു…

4 കഷ്ടതയേറ്റം പെരുകി വരുമ്പോൾ തുഷ്ടി പകർന്നിടുമേ
ഇഷ്ടമോടേശുവിൻ കൂടെ വസിച്ചാൽ സ്പഷ്ടമായ് സ്വരം കേൾക്കാം;- എന്തൊരു...

 



An unhandled error has occurred. Reload 🗙