Ethra nallvan en yeshu nayakan ethunerathum lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

Ethra nallavan en yeshu nayakan
ethu nerathum nadathidunnavan
enniyal theernida nanmakal thannaven
enne snehichavan hallelujah

Nayakanavan namuku’mumpilai
nal vazhikale nirathidunnavan
nandiyal padum njan nallavaneshuve
nadengum ghoshikum nin maha’snehathe

Priya’revarum prethikulamakumpol
parileridum preyasavelayil
ponmukham kandu njan yathra’cheithiduvan
ponnu nadhan krupa nalkane dasaril;-

Thamasamilla en kanthan vararayi
Kahaladhawni en kathil kelkarai
Kannu’nerillatha nattily njan ettidum
Aarthu padidum dhutharodonniche;-

 

This song has been viewed 979 times.
Song added on : 9/17/2020

എത്ര നല്ലവൻ എൻ യേശുനായകൻ ഏതുനേരത്തും

1 എത്ര നല്ലവൻ എന്നേശു നായകൻ
ഏതു നേരത്തും നടത്തിടുന്നവൻ
എണ്ണിയാൽ തീരാത്ത നന്മകൾ തന്നവൻ
എന്നെ സ്നേഹിച്ചവൻ ഹാലേലൂയ്യാ

2 നായകനവൻ നമുക്കുമുന്നിലായ്
നൽ വഴികളെ നിരത്തിടുന്നവൻ
നന്ദിയാൽ പാടും ഞാൻ നല്ലവനേശുവേ
നാടെങ്ങും കീർത്തിക്കും നിൻ മാഹാസ്നേഹത്തെ;-

3 പ്രിയരേവരും പ്രതികൂലമാകുമ്പോൾ
പാരിലേറിടും പ്രയാസവേളയിൽ
പൊന്മുഖം കണ്ടുഞാൻ യാത്രചെയ്തീടുവാൻ
പൊന്നുനാഥൻ കൃപ നൽകണെ ദാസരിൽ;-

4 താമസമില്ല എൻ കാന്തൻ വരാറായ്
കാഹള ധ്വനി എൻ കാതിൽ കേൾക്കാറായ്
കണ്ണുനീരില്ലാത്ത നാട്ടിൽ ഞാൻ എത്തിടും
ആർത്തിടും പാടിടും ദൂതരോടൊന്നിച്ച്;-



An unhandled error has occurred. Reload 🗙