Ha ethra bhaagyam (Blessed assurance) lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 Ha! ethra bhaagyam undenikku! Orkkilennullam thullidunnu
 Njaninnu paadi aanandikkum njanennumeshuve sthuthikkum

Ha ente bhaagyam ananthame! 
Ithu saubhaagya jeevithame!

2 Lokathilee njan henanathre shokameppozhum undenikku
meghathil yeshu vannidumbol enney’anpodu cherthidumbol;-

3 Daivathin raajyam undenikkay Daiva-kunjadum shishyarumay
 Vishudhar’kuttam chernnirikkum panthiyil chernnu njan bhujikkum;-

4 Kannu’nerellam than thudackkum varnnam vishesha’maayudikkum
 Jeeva’kiredamen shirassil karthan vachiduma’sadassil

5 Ven’nilayankikal dharichu pon’kurutholakal pidichu
 Daiva’kunjadine sthuthichu padum njan’ennum’aanandichu;-

6 Ha! ethra bhagyam undenikku varnnippan thrani’illenikku
 Mahathwa’bhagyam thanneyithin samathilonnum illihathil;-

 

This song has been viewed 1554 times.
Song added on : 9/18/2020

ഹാ എത്ര ഭാഗ്യം ഉണ്ടെനിക്കു ഓർക്കിലെന്നുള്ളം

1  ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്കു ഓർക്കിലെന്നുള്ളം തുള്ളിടുന്നു
ഞാനിന്നു പാടി ആനന്ദിക്കും ഞാനെന്നുമേശുവെ സ്തുതിക്കും

ഹാ എന്റെ ഭാഗ്യം അനന്തമേ!
ഇതു സൗഭാഗ്യ ജീവിതമേ!

2 ലോകത്തിലീ ഞാൻ ഹീനനത്രേ ശോകമെപ്പോഴും ഉണ്ടെനിക്കു
മേഘത്തിലേശു വന്നിടുമ്പോൾ എന്നെയൻപോടു ചേർത്തിടുമ്പോൾ;-

3 ദൈവത്തിൻരാജ്യം ഉണ്ടെ നിക്കായ് ദൈവകുഞ്ഞാടും ശിഷ്യരുമായ്
വിശുദ്ധർകൂട്ടം ചേർന്നിരിക്കും പന്തിയിൽ ചേർന്നു ഞാൻ ഭുജിക്കും;-

4 കണ്ണുനീരെല്ലാം താൻ തുടയ്ക്കും വർണ്ണം വിശേഷമായുദിക്കും
ജീവകിരീടമെൻ ശിരസ്സിൽ കർത്തൻ വച്ചിടുമാസദസ്സിൽ

5 വെൺനിലയങ്കികൾ ധരിച്ചു പൊൻകുരുത്തോലകൾ പിടിച്ചു
ദൈവകുഞ്ഞാടിനെ സ്തുതിച്ചു പാടും ഞാനെന്നുമാനന്ദിച്ചു;-

6 ഹാ! എത്രഭാഗ്യം ഉെനണ്ടെനിക്കു വർണ്ണിപ്പാൻ ത്രാണിയില്ലെനിക്കു
മഹത്ത്വഭാഗ്യം തന്നെയിതിൻ സമത്തിലൊന്നും ഇല്ലിഹത്തിൽ;-

You Tube Videos

Ha ethra bhaagyam (Blessed assurance)


An unhandled error has occurred. Reload 🗙