Ha varika yeshu nathhaa njangal lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 453 times.
Song added on : 9/18/2020

ഹാ വരിക യേശുനാഥാ ഞങ്ങളാവലോടിരി

ഹാ! വരിക യേശുനാഥാ! ഞങ്ങളാവലോടിരിക്കുന്നിതാ 
നീ വരായ്കിൽ ഞങ്ങൾക്കൊരു ജീവനില്ലേ നിഖിലേശാ! 
ചാവിലാണ്ടമനുഷ്യരും ജീവികളാം നിന്നടുക്കൽ ഹാ!

1 മൃത്യുമക്കൾ സ്തുതിക്കില്ലനിന്നെ ചത്തവർ പുകഴ്ത്തുന്നില്ല 
ഇദ്ധരയിൽ മൺകട്ടകൾ തിന്നു തൃപ്തിയടയുന്നായവർ 
ഉത്തമനേ! നിൻ ചരിത്രമിത്തിരി ധ്യാനിച്ചിടുമ്പോൾ 
എത്രയുമാനന്ദമുള്ളിൽ പ്രത്യഹം വർദ്ധിച്ചിടുന്നു

2 നിന്റെ വിശുദ്ധാവി പണ്ടു ജലത്തിൻ മുകളിൽ നിലയാണ്ടു 
ആ മഹത്താം സ്ഥിതികൊണ്ടു മൃതജീവികളുണർവു പൂണ്ടു 
ജീവരാശി തെരുതെരെയാ വലിയ പ്രളയത്തിൽ 
കേവലം പെരുകി വിശ്വമാകവേ പുനർഭവിച്ചു

3 സ്വന്തവെള്ളിക്കാഹളം നീയൂതി മന്ദതയകറ്റിടുക 
യാഹ്വയുടെ പക്ഷത്തുള്ളോരതുസാദരം പ്രതിധ്വനിക്കും 
യിസ്രായേലിൽ നടക്കുന്ന വിഗ്രഹത്തിന്നർച്ചനയെ 
വിദ്രവിപ്പിച്ചിടുവാനായ് സത്വരമൊരുങ്ങുമവർ

4 വാനലോകജീവമന്നാഞങ്ങൾ മാനമായ് ഭവിച്ചിടട്ടെ 
തേനൊഴുകും നിൻമൊഴികൾഞങ്ങളാദരാൽ ശ്രവിച്ചിടട്ടെ 
ദൈവവാക്കാം വാളെടുത്തു ദൈവരാജ്യ പ്രസിദ്ധിക്കായ് 
വൈഭവമായ്പ്പൊരുതീട്ടു കൈവരട്ടെ വിജയശ്രീ



An unhandled error has occurred. Reload 🗙