Halleluyah sthuthi nalthorum lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

halleluyyah sthuthi nalthorum naathanu
nandiyaal njaan paadume (2)

1 naalthorumente bhaaram chumakunna-
nalloridayanavan
illaleyu’minnum ennumananyanai-
ennodu’kudeyullon;-

2 olangalerum iee varidhiyil-
padaku nayikkunnavan (2)
kaatum kadalum shasichamarthunna-
nalloru srishdaavavan (2)

3 shathrukal munpake mesha’orukunna
nalloru mithramaven
aaanda’thylathal abishekam cheyunna
svargeeya rajavaven;-

4 roga’kkidakaye maatti virikunna-
nalloru’vaidhyanavan
nitya’santhoshavum nalla’prathyashayum
nalkunna nathen’avan;-

5 veendum varamennu vagthanam cheyithttu
poyoru kanthanaven
kathirikum thante kanthaye cherppan
vegam varunnon avan;-

This song has been viewed 383 times.
Song added on : 9/18/2020

ഹല്ലേലുയ്യ സ്തുതി നാൾതോറും നാഥനു നന്ദിയാൽ

ഹല്ലേലുയ്യാ സ്തുതി നാൾതോറും നാഥനു
നന്ദിയാൽ ഞാൻ പാടുമേ (2)

1 നാൾതോറുമെന്റെ ഭാരം ചുമക്കുന്ന-
നല്ലോരിടയനവൻ (2)
ഇന്നലെയുമിന്നും എന്നുമനന്യനായ്- 
എന്നോടുകൂടെയുള്ളോൻ (2)

2 ഓളങ്ങളേറും ഈവാരിധിയിൽ-
പടകു നയിക്കുന്നവൻ (2)
കാറ്റും കടലും ശാസിച്ചമർത്തുന്ന-
നല്ലോരു സ്യഷ്ടാവവൻ (2)

3 ശത്രുക്കൾ മുൻപാകെ മേശയൊരുക്കുന്ന-
നല്ലോരുമിത്രമവൻ (2)
ആനന്ദതൈലത്താൽ അഭിഷേകം ചെയ്യുന്ന-
സ്വർഗ്ഗീയ രാജാവവൻ (2)

4 രോഗകിടക്കയെ മാറ്റിവിരിക്കുന്ന-
നല്ലോരുവൈദ്യനവൻ (2)
നിത്യസന്തോഷവും നല്ലപ്രത്യാശയും-
നല്കുന്ന നാഥനവൻ (2)

5 വീണ്ടും വരാമെന്നു വാഗ്ദാനം ചെയ്തിട്ടു-
പോയൊരു കാന്തനവൻ (2)
കാത്തിരിക്കും തന്റെ കാന്തയെ ചേർപ്പാൻ
വേഗം വരുന്നോനവൻ (2)

You Tube Videos

Halleluyah sthuthi nalthorum


An unhandled error has occurred. Reload 🗙