Jayameduppin naam jayameduppin lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 354 times.
Song added on : 9/18/2020

ജയമെടുപ്പിൻ നാം ജയമെടുപ്പിൻ

ജയമെടുപ്പിൻ നാം ജയമെടുപ്പിൻ
യേശുവിന്റെ നാമത്തിൽ ജയമെടുപ്പിൻ

1 അത്ഭുതമടയാളമവനിലുണ്ട്
അഗതികൾക്കഭയവും അവനിലുണ്ട്
ആശ്രയിപ്പിൻ - വിശ്രമിപ്പിൻ
അവൻ ബലത്താൽ നാം ജയമെടുപ്പിൻ;- ജയ…

2 ജയത്തിനു കുതിരകൾ വ്യർത്ഥമത്രേ
വീരനും തൻബലത്താൽ വിടുതലുണ്ടോ?
സൈന്യത്താലും - ശക്തിയാലുമല്ല
ആത്മബലത്താൽ ജയമെടുപ്പിൻ;- ജയ…

3 വിശ്വാസത്താൽ നീതി നേടിടുവിൻ-ബല
ഹീനതയിൽ ബലം പ്രാപിക്കുവാൻ
വാഗ്ദത്തങ്ങൾ - വിശ്വസിപ്പിൻ
വിശ്വാസവീരരായ് ജയമെടുപ്പിൻ;- ജയ…

4 ശത്രുവിന്നായുധം വയ്പ്പിച്ചവൻ
ക്രൂശിൽ ജയോത്സവം കൊണ്ടതിനാൽ
നിർഭയരായ് - നിരാമയരായ്
ജയഘോഷത്താൽ നാം ജയമെടുപ്പിൻ;- ജയ…

You Tube Videos

Jayameduppin naam jayameduppin


An unhandled error has occurred. Reload 🗙