Kanunnu dure sura naadine njaan lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 kanunnu dure suranadine njaan
athu dhyanichennullam nirayunnu modal(2)
saubhagya naade iniyethra naal alayenam
ihaloke njaan ninnil aavaan(2)

2 oru naalil yeshu en papathe neekki
rudhiram thannenneyum than paithalakki(2)
nirayunnu kankal aa snehamorkkil
ezhuthiyanne thaan svarggeya nirayil(2)

ha ethra aanandam ha ethra modam
paranothu vazhunna naal ethra dhanyam
aa nal sudinam vann’enne anayum
athu dhyanich ennullam nirayunnu modal(2)

3 avidilla kanneer avidilla bheethi
durithamo rogamo levaleshamillaa(2)
than shudhar kanneer daivam thudaykkum
mrithiyum vilapavum ini melilillaa(2);- haa…

4 kelkkunnu vaanil kahalanadam
Kelkkunn’anekaram dutharin ghosham(2)
mrithyuvil vazhum shudharuyarkkum
jayamode vazhunnor marurupamakum(2);- haa...

This song has been viewed 452 times.
Song added on : 9/19/2020

കാണുന്നു ദൂരെ സുരനാടിനെ ഞാൻ

1 കാണുന്നു ദൂരെ സുരനാടിനെ ഞാൻ
അതു ധ്യാനിച്ചെന്നുള്ളം നിറയുന്നു മോദാൽ(2)
സൗഭാഗ്യ നാടെ ഇനിയെത്ര നാൾ അലയേണം
ഇഹലോകെ ഞാൻ നിന്നിലാവാൻ(2)

2 ഒരു നാളിൽ യേശു എൻ പാപത്തെ നീക്കി
രുധിരം തന്നെന്നേയും തൻ പൈതലാക്കി(2)
നിറയുന്നു കൺകൾ ആ സ്നേഹമോർക്കിൽ
എഴുതിയന്നെ താൻ സ്വർഗ്ഗീയ നിരയിൽ(2)

ഹാ എത്ര ആനന്ദം ഹാ എത്ര മോദം
പരനൊത്തു വാഴുന്ന നാൾ എത്ര ധന്യം
ആ നൽ സുദിനം വന്നെന്ന് അണയും
അതു ധ്യാനിച്ച് എന്നുള്ളം നിറയുന്നു മോദാൽ(2)

3 അവിടില്ല കണ്ണീർ അവിടില്ല ഭീതി
ദുരിതമോ രോഗമോ ലെവലേശമില്ലാ(2)
തൻ ശുദ്ധർ കണ്ണീർ ദൈവം തുടയ്ക്കും
മൃതിയും വിലാപവും ഇനി മേലിലില്ലാ(2);- ഹാ…

4 കേൾക്കുന്നു വാനിൽ കാഹളനാദം
കേൾക്കുന്നനേകരാം ദൂതരിൻ ഘോഷം(2)
മൃത്യുവിൽ വാഴും ശുദ്ധരുയർക്കും
ജയമോടെ വാഴുന്നോർ മറുരൂപമാകും(2);- ഹാ...

 



An unhandled error has occurred. Reload 🗙