Kanunnu njaan vishvaasathin kankaal lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 kaanunnu njaan vishvaasathin kankaal
eEn svargeya bhavanam
aakaasha gola ganangalkkappuram
seeyon nagariyathil

verumoru shvasam maathrram aakum njaan
orunaal mannodu mannaayi marranju poyidum
Megharudanay mama-manavaalan varumpol
Enneyum uyarppikkum - ethikkum 
En swargeya veettil

2 kanaanilekku kaldayarin ooruvittu
abrahaam yaathra cheythappol
kaazchayalalla vishvaasathaal njaanum
dinavum munnerunnu
baabel pravasathil yerushalem nerr
svantha parppidathin janal thurannu
prarthicha daniyel pol
prathyashikkunnu njanum;- verumoru…

3 pothipherin bhaaryayin pralobhanathil
veezhathe ninnavanaam yosephineppol
en vishuddhiyeyum dinavum njaan kaathidunnu
bathaanyayil marichu naalu dinamaay jeernnicha laassarine
per vilichu-uyarppicha ente priyan
en perumm vilicheedum;- verumoru…

4 pathmossil thadavil ekanaay thernna yohannan darshichathaam
svargnaadine njaan svantham kankalal
kaanumpol entha’anandam
aayiram aayiram vishudharodothu njaan yeshu’manavaalan munpil
ethumpol enne maarvodanachu
en priyan aashleshikkum;- verumoru…

5 karthaavil mritharaam vishuddharaam priyare
karthru sannidhiyil njaan
mukhamukhamaay kaanumpol modamaay
halleluyaa paadum njaan
kaanunnu njaan vishvaasathin kankaal
en svargeeya bhavanam
aakaasha gola ganangalkkappuram
seeyon nagariyathil;- verumoru…

 

This song has been viewed 462 times.
Song added on : 9/19/2020

കാണുന്നു ഞാൻ വിശ്വാസത്തിൻ കൺകളാൽ

1 കാണുന്നു ഞാൻ വിശ്വാസത്തിൻ കൺകളാൽ
എൻ സ്വർഗ്ഗീയ ഭവനം
ആകാശ ഗോള ഗണങ്ങൾക്കപ്പുറം 
സീയോൻ നഗരിയതിൽ

വെറുമൊരു ശ്വാസം മാത്രം ആകും ഞാൻ
ഒരുനാൾ മണ്ണോടു മണ്ണായി മറഞ്ഞു പോയിടും
മേഘാരുടനായ് മമ-മണവാളൻ വരുമ്പോൾ
എന്നെയും ഉയർപ്പിക്കും - എത്തിക്കും 
എൻ സ്വർഗ്ഗീയ വീട്ടിൽ

2 കനാനിലേക്കു കല്ദയരിൻ ഊരുവിട്ടു
അബ്രഹാം യാത്ര ചെയ്തപ്പോൾ
കാഴ്ചയാലല്ല വിശ്വാസത്താൽ ഞാനും
ദിനവും മുന്നേറുന്നു.
ബാബേൽ പ്രവാസത്തിൽ യെറുശലേം നേർ
സ്വന്ത പർപ്പിടത്തിൻ ജനൽ തുറന്നു 
പ്രാർത്ഥിച്ച ദാനിയേൽ പോൽ
പ്രത്യാശിക്കുന്നു ഞാനും;- വെറുമൊരു ശ്വാസം...

3 പൊത്തിഫേറിൻ ഭാര്യയിൻ പ്രലോഭനത്തിൽ
വീഴാതെ നിന്നവനാം യേസേഫിനേപ്പോൽ
എൻ വിശുദ്ധിയെയും ദിനവും ഞാൻ കാത്തിടുന്നു
ബഥാന്യയിൽ മരിച്ചു നാലു ദിനമായ് ജീർണ്ണിച്ച ലാസറിനെ  
പേർ വിളിച്ചു-ഉയർപ്പിച്ച എന്റെ പ്രിയൻ
എൻ പേരും വിളിച്ചീടും;- വെറുമൊരു ശ്വാസം...

4 പത്മോസിൽ തടവിൽ ഏകനായ് തീർന്ന യോഹന്നന്നാൻ ദർശിച്ചതാം
സ്വർഗ്ഗനാടിനെ ഞാൻ സ്വന്തം കൺകളാൽ
കാണുമ്പോൾ എന്താനന്ദം
ആയിരം ആയിരം വിശുദ്ധരോടൊത്തു ഞാൻ യേശുമണവാളൻ മുമ്പിൽ 
എത്തുമ്പോൾ എന്നെ മാറോടണച്ചു 
എൻ പ്രിയൻ ആശ്ളേഷിക്കും;- വെറുമൊരു ശ്വാസം...

5 കർത്താവിൽ മൃതരാം വിശുദ്ധരാം പ്രിയരേ
കത്തൃ സന്നിധിയിൽ ഞാൻ
മുഖാമുഖാമായ് കാണുമ്പോൾ മോദമായ്
ഹല്ലേലുയ്യാ പാടും ഞാൻ
കാണുന്നു ഞാൻ വിശ്വസത്തിൻ കൺകളാൽ
എൻ സ്വർഗ്ഗീയ ഭവനം
ആകാശ ഗോള ഗണങ്ങൾക്കപ്പുറം 
സീയോൻ നഗരിയതിൽ;- വെറുമൊരു ശ്വാസം...

You Tube Videos

Kanunnu njaan vishvaasathin kankaal


An unhandled error has occurred. Reload 🗙