Karuna rasarashe karthave lyrics
Malayalam Christian Song Lyrics
Rating: 3.00
Total Votes: 2.
This song has been viewed 1591 times.
Song added on : 9/19/2020
കരുണാരസരാശേ കർത്താവേ
കരുണാരസരാശേ കർത്താവേ
കരളലിയേണം പ്രഭോ
യേശുമഹേശാ! ശാശ്വത നാഥാ
ആശിഷമാരി നൽകേണം ദേവാ
1 തിരുമൊഴിയാലീ ജഗദഖിലം നീ
രചിച്ച ദേവാ പരമേശാ
തിരുസവിധേ സ്തുതിഗാനം പാടും
അടിയങ്ങളെ നീ അനുഗ്രഹിക്കു;-
2 തിരുവചനം ഇന്നാഴമായ് നൽകി
ഉള്ളങ്ങളെ നീ ഉണർത്തണമേ
ആയിരമായിരം പാപികൾ മനമിന്ന്
ഒരുക്കണമേ അങ്ങേ സ്വീകരിപ്പാൻ;-
