Kashtathayeridumpol en nathhan lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 280 times.
Song added on : 9/19/2020

കഷ്ടതയേറിടുമ്പോൾ എൻ നാഥൻ തൻ

1 കഷ്ടതയേറിടുമ്പേൾ എൻ 
നാഥൻ തൻ തുണയേകിടുമെ
തുഷ്ടിയായ് ജീവിപ്പാനായ് എൻ 
കാന്തൻ തൻ ക്യപനല്കിടുമെ

ആനന്ദം ആനന്ദം ക്രിസ്തീയജീവിതം 
ആനന്ദം ആനന്ദം സൗഭാഗ്യ ജീവിതം
പാപത്താൽ ബന്ധിതരാം നരന്നായ് എന്നും താൻ രക്ഷകനായ്
ഭാരത്താൽ വലയുവോരാം ജനത്തിൻ അശ്വാസ ദായകനാം

2 പറവകളെ നോക്കുവിൻ എൻ താതൻ
അവയെയും പുലർത്തിടുന്നു
വയലിലെ പുല്ലിനെയും എൻ ദേവൻ 
ഭംഗിയായ് ചമയിക്കുന്നു

ആനന്ദം ആനന്ദം ക്രിസ്തീയജീവിതം 
ആനന്ദം ആനന്ദം വിശ്വാസ ജീവിതം
ഒന്നിനെക്കുറിച്ചിനിയും വിചാരം വേണ്ടെന്നുരചെയ്തോനാം
മന്നനെൻ ജീവിതത്തിൽ കർത്താവായ് നാൾതോറും നടത്തിടുന്നു

3 പരദേശവാസത്തിന്റെ എൻനാൾകൾ 
പരനായി ജീവിച്ചിടും
പരലോകം പ്രപിക്കുംനാൾവരെയും 
പരനെഘോഷിച്ചിടും

ആനന്ദം ആനന്ദം  ക്രസ്തീയജീവിതം 
ആനന്ദം ആനന്ദം  പ്രത്യാശാ ജീവിതം
പരമാത്മാവിൻ സാന്നിധ്യം എന്നിൽ എന്നും പരിപോഷണമേകുന്നു
സുരലോക ജീവിതത്തിൻ പ്രത്യാശ പരമാനന്ദം നല്കുന്നു.

4 ഗംഭീര നാദത്തോടും പ്രധാന
ദൂതന്റെ ശബ്ദത്തോടും
ദൈവത്തിൻ കാഹളത്തോടും കൂടെ
കർത്താവു വന്നിടുമേ

ആനന്ദം ആനന്ദം  ക്രിസ്തീയജീവിതം 
ആനന്ദം ആനന്ദം  സ്വർഗ്ഗീയ ജീവിതം
ക്രിസ്തുവിൽ മരിച്ചവരാം മ്യതന്മാർ ഉയിർത്തെഴുന്നേറ്റിടും
ശേഷിക്കും ജീവനുള്ളോർ നാമെല്ലാം അവനൊപ്പം പറന്നുയരും



An unhandled error has occurred. Reload 🗙