Kodi uyarthuvin jayathin kodi lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

kodi uyarthuvin jayathin kodi uyarthuvin
unnathante parvvathathilothucheruvin
ghoshikkuvin jayathin geetham paaduvin
rajaavu jethavay ninnilillayo-ninte

1 nammalothunarnnu nenganam
nanmathan balam dharikkanam
jeevanenkil jeevan vechu karthru’sevacheyanam
unnatha’vilikku thakka jeevitham nayikkanam
parvvathathilethra mohanam-su
varthayothum doothante kaal;-

2 thinmayodethirthu nilkkanam
nanmayaal jayam varikkanam
aadyasneham aadima prathisdayum vishvaasavum
aadya’nalilennapole kathidum vishuddhare
veendeduppin naaladuthupoy
vela’cheythorungi ninnidam;-

3 lokathe parithyajikkanam
dosham vittakannu neenganam
andhakaarashkthiyodethirthu naam jayikkanam
antharamgam’aathmashakthiyal vishuddhamakkanam
anthyakaalam vannaduthupoy
anthyadoothu kelkkunnithaa;-

4 anthyakaala sambhavangalaal
sambhramichidunna lokathil
jayamedutha veeraraay vishuddharaay  vrithastharay
krupayilennu’mashrayichu varavinaay orungidaam
karthaneshu sheeghram vannidum
kaanthayum orungidunnithaa;-

This song has been viewed 918 times.
Song added on : 9/19/2020

കൊടി ഉയർത്തുവിൻ ജയത്തിൻ കൊടി

കൊടി ഉയർത്തുവിൻ ജയത്തിൻ കൊടി ഉയർത്തുവിൻ
ഉന്നതന്റെ പർവ്വതത്തിലൊത്തുചേരുവിൻ
ഘോഷിക്കുവിൻ ജയത്തിൻ ഗീതം പാടുവിൻ
രാജാവു ജേതാവായ് നിന്നിലില്ലയോ-നിന്റെ

1 നമ്മളൊത്തുണർന്നു നീങ്ങണം
നന്മതൻ ബലം ധരിക്കണം
ജീവനെങ്കിൽ ജീവൻ വെച്ചു കർത്തൃസേവചെയ്യണം
ഉന്നതവിളിക്കു തക്ക ജീവിതം നയിക്കണം
പർവ്വതത്തിലെത്ര മോഹനം-സു
വാർത്തയോതും ദൂതന്റെ കാൽ;-

2 തിന്മയോടെതിർത്തു നിൽക്കണം
നന്മയാൽ ജയം വരിക്കണം
ആദ്യസ്നേഹം ആദിമ പ്രതിഷ്ഠയും വിശ്വാസവും
ആദ്യനാളിലെന്നപോലെ കാത്തിടും വിശുദ്ധരെ
വീണ്ടെടുപ്പിൻ നാളടുത്തുപോയ്
വേലചെയ്തൊരുങ്ങി നിന്നിടാം;-

3 ലോകത്തെ പരിത്യജിക്കണം
ദോഷം വിട്ടകന്നു നീങ്ങണം
അന്ധകാരശക്തിയോടെതിർത്തു നാം ജയിക്കണം
അന്തരംഗമാത്മശക്തിയാൽ വിശുദ്ധമാക്കണം
അന്ത്യകാലം വന്നടുത്തുപോയ്
അന്ത്യദൂതു കേൾക്കുന്നിതാ;-

4 അന്ത്യകാല സംഭവങ്ങളാൽ
സംഭ്രമിച്ചിടുന്ന ലോകത്തിൽ
ജയമെടുത്ത വീരരായ് വിശുദ്ധരായ് വൃതസ്ഥരായ് കൃപയിലെന്നുമാശ്രയിച്ചു വരവിനായ് ഒരുങ്ങിടാം
കർത്തനേശു ശീഘ്രം വന്നിടും
കാന്തയും ഒരുങ്ങിടുന്നിതാ;-



An unhandled error has occurred. Reload 🗙