Maname bhayam venda karuthaan lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 689 times.
Song added on : 9/20/2020

മനമേ ഭയംവേണ്ട കരുതാൻ കർത്തനുണ്ട്

1 മനമേ ഭയംവേണ്ട കരുതാൻ കർത്തനുണ്ട്
മരുവിൽ പതറരുതേ മണവാളൻ കൂടെയുണ്ട്(2)
ഹേ ഭാരമേ നിന്റെ ജയമെവിടെ
ഹേ രോഗമേ നിന്റെ ജയമെവിടെ(2)
നിരാശയൊന്നും ബാധിക്കയില്ല
നിരന്തരം പ്രാർത്ഥനയുള്ളവർക്ക്(2)

2 നീട്ടിയ കരങ്ങളെല്ലാം മടങ്ങും നിനക്കെതിരായ്
കൂട്ടുകാർ കൂട്ടമായ്‌ വിട്ടുപിരിയും വേളകളിൽ(2)
എൻ ആശ യേശുവിലാകയാൽ
ഭാരം ലേശ മേശുകയില്ലെനിക്ക്(2)
നിരാശയൊന്നും ബാധിക്കയില്ല
നിരവധി വാഗ്ദത്തമുണ്ടെനിക്ക്(2);­ മനമേ...

3 ആശ്രയിച്ചോർ കൈവെടിയും ആശവച്ച കൊമ്പൊടിയും
മരണത്തിൻ താഴ്‌വരയിൽ കർത്തനെന്നെ കൈവിടില്ല(2)
ഹേ മരണമേ നിന്റെ ജയമെവിടെ
പാതാളമേ വിഷമുള്ളെവിടെ(2)
മരണത്തെ ജയിച്ചവൻ കൂടെയുള്ളപ്പോൾ
നാമിനിയെന്തിനു ഭയപ്പെടണം(2);­ മനമേ...

 



An unhandled error has occurred. Reload 🗙