Maname unarnnu sthuthikka lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

This song has been viewed 1198 times.
Song added on : 9/20/2020

മനമേ ഉണർന്നു സ്തുതിക്ക

മനമേ ഉണർന്നു സ്തുതിക്ക നിൻ ദൈവത്തെ നീ
മനമേ ഉണർന്നു സ്തുതിക്ക

1 രാത്രി കഴിഞ്ഞു ഇതാ മാത്രിയേകൻ ശക്തിയാൽ 
വാതൃനാമത്തെ നന്നായ് വാഴ്ത്തിയുയർത്തുവാനായ്

2 ജീവജന്തുക്കളെല്ലാം ദൈവമഹത്വത്തിന്നായ് 
ലാവണ്യ നാദമോടെ ആവോളം പുകഴ്ത്തുന്നു

3 അന്ധകാരത്തിൻ ഘോര-ബന്ധം പുത്രനാൽ നീക്കി 
തന്റെ മുഖപ്രകാശം നിന്മേൽ ഉദിപ്പിച്ചോനെ

4 സകലദോഷങ്ങളെയും അകലെ മാറ്റി നിനക്കു 
പകൽതോറും പുതുകൃപ മകനാൽ ചൊരിയുന്നോനെ

5 അതികാലത്തു ജ്ഞാനത്തിൻ പടിവാതിൽക്കൽ ഉണർന്നും 
മടിക്കാതെ ജീവമാർഗ്ഗം പഠിച്ചും കൊള്ളുന്നോൻ ധന്യൻ

6 നിത്യതാതന്നു സ്തോത്രം മൃത്യുഹരന്നു സ്തോത്രം 
സത്യാത്മാവിന്നും സ്തോത്രം  ആദ്യം ഇന്നുമെന്നേക്കും



An unhandled error has occurred. Reload 🗙