Manme chanchalm enthinay karuthan lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

manme chanchalm enthinay
karuthan vallabhan illayo jayverany
maname chanchalam entinay

1 nalaye ninchu nadungkeda-dukha
velakal varumennu kalangkenda
kalam ellamulla manuvelan
karuthathe kayvidumo;-

2 vanile paravakal pularunnu-nannay
vayalile’thamara valarunnu
vanava’nayaken namukkethum
nalkathe marannedumo;-

3 kaividu’killavan orunalunalum-mennu
Vakku parnjaven maridumo
vanavum bhumiyum poyalum
vagdatham susthiramam;-

4 munname daivathin rajyavum nam athil
unnatha nethiyum thededanam
thannidum nayakan athinode
annannu vendathellam;-

5 nin vazhi devane bharamelppikkuka
nirnnaym avanathu niravettum
bharam yahovayil vachedukil
nalthorum nadathumavan;-

6 varuvan kalamaduthallo avan
orukkiya vettil nam chernniduvan
orunalumini piriyathe
maruvum nam aanadamay;-

This song has been viewed 3147 times.
Song added on : 9/20/2020

മനമേ ചഞ്ചലമെന്തിനായ് കരുതാൻ

മനമേ ചഞ്ചലമെന്തിനായ്
കരുതാൻ വല്ലഭനില്ലയോ ജയവീരനായ്
മനമേ ചഞ്ചലമെന്തിനായ് ആ ആ ആ ....

1 നാളയെ നിനച്ചു നടുങ്ങേണ്ടാ-ദുഃഖ-
വേളകൾ വരുമെന്നു കലങ്ങേണ്ടാ-
കാലമെല്ലാമുളള മനുവേലൻ
കരുതാതെ കൈവിടുമോ;- ആ ആ ആ...

2 വാനിലെ പറവകൾ പുലരുന്നു-നന്നായ്
വയലിലെത്താമര വളരുന്നു
വാനവനായകൻ നമുക്കേതും
നൽകാതെ മറന്നീടുമോ;- ആ ആ ആ....

3 കൈവിടുകില്ലവനൊരുനാളു-മെന്നു
വാക്കുപറഞ്ഞവൻ മാറിടുമോ
വാനവും ഭൂമിയും പോയാലും
വാഗ്ദത്തം സുസ്ഥിരമാം;- ആ ആ ആ...

4 മുന്നമെ ദൈവത്തിൻ രാജ്യവും നാം അതിൻ
ഉന്നത നീതിയും തേടീടേണം
തന്നിടും നായകൻ അതിനോടെ
അന്നന്നു വേണ്ടതെല്ലാം;- ആ ആ ആ...

5 നിൻ വഴി ദേവനെ ഭരമേൽപ്പിക്കുക
നിർണ്ണയമവനതു നിറവേറ്റും
ഭാരം യഹോവയിൽ വച്ചീടുകിൽ
നാൾതോറും നടത്തുമവൻ;- ആ ആ ആ...

6 വരുവാൻ കാലമടുത്തല്ലോ അവൻ
ഒരുക്കിയ വീട്ടിൽ നാം ചേർന്നിടുവാൻ
ഒരുനാളുമിനി പിരിയാതെ
മരുവും നാമാനന്ദമായ്;- ആ ആ ആ...

You Tube Videos

Manme chanchalm enthinay karuthan


An unhandled error has occurred. Reload 🗙