Marubhuvinnappurathe kashdangal lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 334 times.
Song added on : 9/20/2020

മരുഭൂവിന്നപ്പുറത്ത് കഷ്ടങ്ങൾ

1 മരുഭൂവിന്നപ്പുറത്ത് കഷ്ടങ്ങൾക്കപ്പുറത്ത്
കർത്താവൊരുക്കീടുന്ന നാടുണ്ട്
ദുഃഖങ്ങൾ തീർന്നിട്ടു ഞാൻ എന്നെന്നും ആനന്ദിപ്പാൻ
എൻ പ്രിയനൊരുക്കുന്ന നാടുണ്ട്;-

2 കൈകളാൽ പണിയാത്ത ശാശ്വതമാം ഭവനം
ആരാലും നട്ടീടാത്ത ഫലമേറും തോട്ടങ്ങളും
ജീവജലത്തിൻ നദി ഒഴുകി ഒഴുകീടുന്ന
നല്ലൊരു നാടെനിക്ക് മേലിലുണ്ട്;-

3 കണ്ണുനീരല്പം പോലും ഇല്ലാത്തതാം ഭവനം
ദുഃഖമോ മുറവിളി മരണമോ ഇല്ലവിടെ
രാതിയില്ലാത്ത ദേശം നീതിസൂര്യൻ പ്രകാശിക്കും
ശ്രേഷ്ഠനാടെനിക്ക് മേലിലുണ്ട്;-



An unhandled error has occurred. Reload 🗙