Meghatheril varumen lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 315 times.
Song added on : 9/20/2020

മേഘത്തേരിൽ വരുമെൻ കർത്തനെ

1 മേഘത്തേരിൽ വരുമെൻ കർത്തനെ കാണുമ്പോൾ
ആനന്ദത്താൽ പൊങ്ങിടുമേ എൻ പാദങ്ങൾ
പേർ ചൊല്ലീ വിളിച്ചിടും അവനെന്നെയും
പോകും ഞാൻ അവനൊപ്പം വാനമേഘത്തിൽ

സന്തോഷത്താൽ പാടാം സ്തുതി ഗീതങ്ങൾ
ആമോദത്താൽ ആർപ്പിടാം അവൻ മഹത്വം

2 ദൂതന്മാർ കാഹളം മുഴക്കിടുന്നേ
ദൂരെ കാണുന്നു ഞാനെൻ മണവാളനെ
വർണ്ണിപ്പാനാവില്ല തൻ സൗന്ദര്യത്തെ
സ്വർണ്ണത്തെക്കാളും അവൻ പ്രഭാപൂണ്ണനെ;-

3 കൂടെ പറക്കും ഞാനും ആമോദത്താൽ
പാടെ മറക്കും ഞാനെൻ ആകുലങ്ങൾ
ചേർക്കും വിശുദ്ധരൊപ്പം അവനെന്നെയും
ആർക്കും ഞാൻ നിത്യകാലം ഹല്ലേല്ലുയ്യാ;-



An unhandled error has occurred. Reload 🗙