Papabhaara kadlilaanda valayuvoree lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 340 times.
Song added on : 9/22/2020

പാപഭാരക്കടലിലാണ്ടുവലയുവോരീ ലോകരെ

1 പാപഭാരക്കടലിലാണ്ടുവലയുവോരീ ലോകരെ 
താപമാറ്റിക്കരയണച്ചോരേശുദേവാ! വന്ദനം

2 നീതിയെന്തെന്നറിവതിന്നു പ്രാപ്തിയില്ലാ ഞങ്ങളിൽ 
നീതിമത്വം കരുണമൂലം നൽകിയോനേ! വന്ദനം

3 ഗളമൊടിച്ചു കളയവേണ്ടുംകഴുതകൾക്കു തുല്യരായ് 
വെളിയിൽ നിന്നോരെളിയ ഞങ്ങൾ നീ നിമിത്തം മുക്തരായ്

4 കല്ലിലുള്ളെഴുത്തു മാച്ചു ഞങ്ങൾ തന്നുള്ളങ്ങളിൽ 
നല്ല നിൻവഴി തെളിച്ചു തന്ന നാഥാ വന്ദനം

5 തീരെയെളിയോരടിയാർ ചെയ്യുമീയാരാധനം 
പാരമാം കരുണ പൂണ്ടുസ്വീകരിക്ക സാദരം

6 കീർത്തനങ്ങൾ പാടി ഞങ്ങൾ നിത്യകാലം നിന്നുടെ 
സത്തമമാം സന്നിധിയിൽ വാഴുമാറാകേണമേ



An unhandled error has occurred. Reload 🗙