Paraneshuve karunaanidhe varamekuka lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Paraneshuve karunaanidhe! varamekuka dambathikal-
kkarulename krupaye dinamprathi maripol daivajathaa

1 thava dasaramivar-aikamathyamode vasicheduvanum
avasanakalam-ananjidum vare prethiyil mevathinnum;-

2 parama aviyalivare nirackka mahonnathane dinavum
thirunama kerthi sadaa ninachu thangal vasichiduvanum

3 paraneshu than priyayay thirusabhaye varichayathinnay
maranam sahichathupoledasan than pathniye cherthukolvan


4 thava dasiyamivalum anusarichedanam nithyavum than
dhavane puraa sarayum abramineyennapol modamode

5 pala mattavum marivum niranja lokeyivar nithyavum nin
alivettamullavayaam chirakadi chernnu sukhippathinnum

This song has been viewed 552 times.
Song added on : 9/22/2020

പരനേശുവേ കരുണാനിധേ വരമേകുക ദമ്പതികൾ

പരനേശുവേ കരുണാനിധേ വരമേകുക ദമ്പതികൾ
ക്കരുളണമേ കൃപയെ ദിനം പ്രതിമാരിപോൽ ദൈവജാതാ

1 തവ ദാസരാമിവരെകമത്യമോടെ വസിച്ചീടുവാനും
അവസാനകാലമണഞ്ഞിടുംവരെ പ്രീതിയിൽ മേവതിന്നും

2 പരമാവിയാലിവരെ നിറയ്ക്ക് മഹോന്നതനെ ദിനവും
തിരുനാമകീർത്തി സദാ നിനച്ചു തങ്ങൾ വസിച്ചിടുവാനും

3 പരനേശു തൻ പ്രിയയായ് തിരുസഭയെ വരിച്ചായതിന്നായ്
മരണം സഹിച്ചതുപോലീദാസൻ തൻ പത്നിയെ ചേർത്തുകൊൾവാൻ

4 തവ ദാസിയാമിവളും അനുസരിച്ചീടണം നിത്യവും തൻ
ധവനെ പൂരാ സാറയും അബ്രാമിനെയന്നുപോൽ മോദമോടെ 

5 പല മാറ്റവും മറിവും നിറഞ്ഞലോകെയിവർ നിത്യവും നിൻ
അലിവേറ്റമുള്ളവയാം ചിറകടിചേർന്നു സുഖിപ്പതിന്നും



An unhandled error has occurred. Reload 🗙