Parishudha parane sthuthi ninakke lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 2.

parishudha parane sthuthi ninakke sura-
lokam vittavane sthuthi ninakke
thirumanassalee dharayil vannavane
karunaakkadale sthuthi ninakke

1 periya shathruvinal naraganamake
karakandeduvathinnariyathe
thirinju vazhi vedinju valanjnju nadanneedunna
tharinju nin thirumanam kaninjone;- pari...

2 neethiyin suryaa nikhileshaa nin thri-
ppadamallathoru gathiyethe
bhuthaladurithangal akhilavum shirassil nee-
chumannozhichathine njaan maraveno;- pari...

3 dasarin balame manuvelaa-ninnil
charidunnavarodanukulaa
kopatheeyathil veenu muzhukathe enne
kaval cheytheduka dinam thorum;- pari...

4 periya shathruvinal narakagni-kkida
varuvathinnidayay vannidathe
arumarakshakane thirukrupayalenne
parishudhanakki nin padam cherkka;- pari...

This song has been viewed 2187 times.
Song added on : 9/22/2020

പരിശുദ്ധപരനെ സ്തുതി നിനക്ക്

പരിശുദ്ധ പരനെ സ്തുതി നിനക്ക് സുര-
ലോകം വിട്ടവനെ സ്തുതി നിനക്ക്
തിരുമനസ്സാലീ ധരയിൽ വന്നവനെ
കരുണാക്കടലേ സ്തുതി നിനക്ക്

1 പെരിയ ശത്രുവിനാൽ നരഗണമാകെ
കരകണ്ടീടുവതിന്നറിയാതെ
തിരിഞ്ഞു വഴിവെടിഞ്ഞു വലഞ്ഞു നടന്നീടുന്ന
തറിഞ്ഞു നിൻ തിരുമനം കനിഞ്ഞോനെ;- പരി...

2 നീതിയിൻ സൂര്യാ നിഖിലേശാ നിൻ തൃ-
പ്പാദമല്ലാതൊരു ഗതിയേത്
ഭൂതലദുരിതങ്ങളഖിലവും ശിരസ്സിൽ നീ-
ചുമന്നൊഴിച്ചതിനെ ഞാൻ മറവേനോ;- പരി...

3 ദാസരിൻ ബലമേ മനുവേലാ-നിന്നിൽ
ചാരിടുന്നവരോടനുകൂലാ
കോപത്തീയതിൽ വീണു മുഴുകാതെ എന്നെ
കാവൽ ചെയ്തീടുക ദിനംതോറും;- പരി...

4 പെരിയശത്രുവിനാൽ നരകാഗ്നി-ക്കിട
വരുവതിന്നിടയായ് വന്നിടാതെ
അരുമരക്ഷകനെ തിരുകൃപയാലെന്നെ
പരിശുദ്ധനാക്കി നിൻ പദം ചേർക്ക;- പരി...

You Tube Videos

Parishudha parane sthuthi ninakke


An unhandled error has occurred. Reload 🗙