Parishudhathmavam daivam nadathedunnenne lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 317 times.
Song added on : 9/22/2020

പരിശുദ്ധാത്മാവാം ദൈവം നടത്തീടുന്നെന്നെ

പരിശുദ്ധാത്മാവാം ദൈവം നടത്തീടുന്നെന്നെ
അനുദിനം അവൻ വഴിയിൽ
അവൻ വസിച്ചിടുന്നെന്നുമെന്നിൽ
അവൻ മന്ദിരം എൻ ശരീരം
എന്റെ ആശ്വാസദായകൻ കൂടെയുണ്ട്
എന്നെ അനാഥനായ് വിടുകയില്ല

1 സത്യവചനങ്ങളെന്റെയുള്ളിൽ
നിത്യമേകി നടത്തിടുന്നു
ശക്തി നൽകിടുന്നു സ്നേഹം പകർന്നിടുന്നു
സത്യസാക്ഷിയായ് ജീവിക്കുവാൻ;- പരി... 

2 ശത്രുശക്തിയ വെന്നിടുവാൻ
കർത്തൃസേവയിൽ മുന്നേറുവാൻ
ശക്തി തന്നിടുന്നു ബുദ്ധിതന്നീടുന്നു
നിത്യം ജയത്തോടെ വാണിടുന്നു;- പരി…

3 പ്രാർത്ഥിപ്പാനെന്നെ തുണച്ചിടുന്നു
ശാന്തിയേകിടുന്നെന്റെ ഉള്ളിൽ
നീതിബോധം നൽകി എന്നെ നടത്തിടുന്നു
ശുദ്ധീകരിച്ചീടുന്നെന്നെ എന്നും;- പരി...



An unhandled error has occurred. Reload 🗙