Pathukampi veenayode lyrics

Malayalam Christian Song Lyrics

Rating: 3.00
Total Votes: 1.

1 pathukampi veenayode
chernnu paadam yeshuvine
kalvariyilen paapam pokkaan
paanjozhuki thiruninam

2 ethrra naal loka mruthyupaathe
thathrapettodi njaan vruthaavaay
maaya lokam vendenikkini
malpraanapriynte  paatha mathi;-

3 ethrayethra shuddhar ganam
pattupoyi iee porkkalathil
veenidaathe ottam thikappaan
thaangidane thrikkaikalil;-

4 allal thingidumee maruvil
aasha vidaathe yaathra thudaraam
kannin manipoleshu naathan
karathilanpaay thaangidum;-

5 mulmudi choodi yerushalemin
veethiyiloode nadanna naathan
ponnin kireedam choodiyorunaal
raajaadhi raajaavaayi vanneedume;-

6 muthumanimaya vinpuriyil
palunku nadiyude therathe
jeeva’vriksha’phalam bhujippan
kaalamaay-halleluyah;-

This song has been viewed 437 times.
Song added on : 9/22/2020

പത്തുകമ്പി വീണയോടെ ചേർന്നു പാടാം

1 പത്തുകമ്പി വീണയോടെ
ചേർന്നു പാടാം യേശുവിന്
കാൽവറിയിലെൻ പാപം പോക്കാൻ
പാഞ്ഞൊഴുകി തിരുനിണം

2 എത്ര നാൾ ലോക മൃത്യുപാതേ
തത്രപെട്ടോടി ഞാൻ വൃഥാവായ്
മായ ലോകം വേണ്ടെനിക്കിനി
മൽപ്രാണപ്രിയന്റെ പാതമതി;-

3 എത്രയെത്ര ശുദ്ധർ ഗണം
പട്ടുപോയി ഈ പോർക്കളത്തിൽ
വീണിടാതെ ഓട്ടം തികപ്പാൻ
താങ്ങിടണേ തൃക്കൈകളിൽ;-

4 അല്ലൽ തിങ്ങിടുമീ മരുവിൽ
ആശ വിടാതെ യാത്ര തുടരാം
കണ്ണിൻ മണിപോലേശു നാഥൻ
കരത്തിലൻപായ് താങ്ങിടും;-

5 മുൾമുടി ചൂടി യെരുശലേമിൻ
വീഥിയിലൂടെ നടന്ന നാഥൻ
പൊന്നിൻ കിരീടം ചൂടിയൊരുനാൾ
രാജാധി രാജാവായി വന്നീടുമേ;-

6 മുത്തുമണിമയ വിൺപുരിയിൽ
പളുങ്കു നദിയുടെ തീരത്ത്
ജീവവൃക്ഷഫലം ഭുജിപ്പാൻ
കാലമായ്-ഹല്ലേലുയ്യാ;-



An unhandled error has occurred. Reload 🗙