Ponnoli veeshumee ponnu lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 ponnoli veshumee ponnushassilunar-
nnunnatha daivame vazhthunne
mannithil koorirul nengiprabhathathe
kanmaan thunachone vazhthunne

2 ninthirupathayilinnu nadannedaan
nee krupacheyka en daivame
annannu’vendathaam’aavashyangalellam
thannenne pottane daivame;- ponno...

3 ennude kriyakal nin nama menmakkay
ennaalum therumarakane
mannithinmohangal’onnilumen manam
mangi mayangaathe kaakkane;- ponno...

4 innalekkalum njaan ninnodananjinnu
nannaayi jeevipparakane
nee krupa thannenne aashervadikkanam
innanthyatholamen daivame;- ponno...

ninnekkal snehippan ennude: enna reethi

This song has been viewed 371 times.
Song added on : 9/22/2020

പൊന്നൊളി വീശുമീ പൊന്നുഷസ്സിലുണ

1 പൊന്നൊളി വീശുമീ പൊന്നുഷസ്സിലുണർ-
ന്നുന്നത ദൈവമേ വാഴ്ത്തുന്നെ
മന്നിതിൽ കൂരിരുൾ നീങ്ങിപ്രഭാതത്തെ
കാണ്മാൻ തുണച്ചോനേ വാഴ്ത്തുന്നെ

2 നിൻതിരുപാതയിലിന്നു നടന്നീടാൻ
നീ കൃപചെയ്ക എൻ ദൈവമേ
അന്നന്നുവേണ്ടതാമാവശ്യങ്ങളെല്ലാം
തന്നെന്നെ പോറ്റേണേ ദൈവമേ;- പൊന്നൊ...

3 എന്നുടെ ക്രിയകൾ നിൻനാമ-മേന്മയ്ക്കയ്
എന്നാളും തീരുമാറാകണേ
മന്നിതിന്മോഹങ്ങളൊന്നിലുമെൻ മനം
മങ്ങിമയങ്ങാതെ കാക്കണേ;- പൊന്നൊ...

4 ഇന്നലെക്കാളും ഞാൻ നിന്നോടണഞ്ഞിന്നു
നന്നായി ജീവിപ്പാറാകണേ
നീ കൃപ തന്നെന്നെ ആശീർവദിക്കണം
ഇന്നന്ത്യത്തോളമെൻ ദൈവമേ;- പൊന്നൊ...

നിന്നേക്കാൾ സ്നേഹിപ്പാനെന്നുടെ: എന്ന രീതി



An unhandled error has occurred. Reload 🗙