Porkkalathil naam poruthuka dheraray lyrics
Malayalam Christian Song Lyrics
Rating: 3.00
Total Votes: 1.
porkkalathil naam poruthuka dheraray
yeshuvin naamamathenthi
poyidam suvishesham othidam nadengum
anantha santhosham undoduvil
1 aayirangal pathinayirangalitha
papathin aazhathil veenu
kayaruvan karakanathuzhalunna neram
nedidam sneha’kkodiyal;-
2 kanneril vithachedil aarppodu koyyum
poydamavan thiru’mumpil
vangam prathibhalam chudam kiredangal
padidam sthothra sangetham;-
3 kashdangal vannalum klesham sahikkilum
odum nin patha thedi
kurishile sneham orthidum’neram
vendeenikkee loka saukhyam;-
4 aikyamay ninnu naam vela cheythedukil
idichidam payin kotta
jayameduthidam jayaveran varuvan
thamasa’millini’yre;-
പോർക്കളത്തിൽ നാം പൊരുതുക ധീരരായ്
പോർക്കളത്തിൽ നാം പൊരുതുക ധീരരായ്
യേശുവിൻ നാമമതേന്തി
പോയിടാം സുവിശേഷം ഓതിടാം നാടെങ്ങും
അനന്ത സന്തോഷമുണ്ടൊടുവിൽ
1 ആയിരങ്ങൾ പതിനായരങ്ങളിതാ
പാപത്തിന്നാഴത്തിൽ വീണു
കയറുവാൻ കരകാണാതുഴലുന്ന നേരം
നേടിടാം സ്നേഹക്കൊടിയാൽ;-
2 കണ്ണീരിൽ വിതച്ചീടിൽ ആർപ്പോടു കൊയ്യും
പോയിടാമവൻ തിരുമുമ്പിൽ
വാങ്ങാം പ്രതിഫലം ചൂടാം കിരീടങ്ങൾ
പാടിടാം സ്തോത്ര സംഗീതം;-
3 കഷ്ടങ്ങൾ വന്നാലും ക്ലേശം സഹിക്കിലും
ഓടും നിൻ പാത തേടി
കുരിശിലെ സ്നേഹം ഓർത്തിടുംനേരം
വേണ്ടെനിക്കീ ലോകസൗഖ്യം;-
4 ഐക്യമായ് നിന്നു നാം വേല ചെയ്തീടുകിൽ
ഇടിച്ചിടാം പേയിൻ കോട്ട
ജയമെടുത്തിടാം ജയവീരൻ വരുവാൻ
താമസമില്ലിനിയേറെ;-
