Sabhaykke adisthhaanam lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 379 times.
Song added on : 9/24/2020

സഭയ്ക്കേകാടിസ്ഥാനം തൻ കാന്തനാം ക്രിസ്തു

1 സഭയ്ക്കേകാടിസ്ഥാനം 
തൻ കാന്തനാം ക്രിസ്തു
വെള്ളം വചനം മൂലം
അവളെ വേൾക്കാൻ വാനം
വെടിഞ്ഞു താൻ തേടി
തൻ രക്തം ചൊരിഞ്ഞതാൽ
ജീവൻ അവൾ നേടി

2 നാനാ ജാതിക്കാരെന്നാൽ
ഒന്നവർ ഈ ഭൂമൗ
നീട്ടൊന്നത്ര രക്ഷയ്ക്കു
കർത്തൻ വിശ്വാസവും
ജനനം, സ്തുതി ഒന്നു
വിശുദ്ധ ഭോജനം
ഏകാശ അവർ  ലാക്ക്
കൃപയാൽ നിറഞ്ഞു.

3 ലോകർക്കാശ്ചര്യം, നിന്ദ
പീഡ, ഞെരുക്കവും
ശിശ്മ, ഇടത്തൂടാലും
ഭിന്നിച്ചും കാൺകയാൽ
ശുദ്ധർ നോക്കി കരയും
എത്രനാൾക്കീ വിധം
വേഗം വ്യാകുലം മാറും
വരും നിത്യാനന്ദം

4 പോരാട്ടം സങ്കടങ്ങൾ
പ്രയത്നം ഇരിക്കെ
വാഞ്ചിക്കുന്നുണ്ട് സഭ
പൂർണ്ണശാന്തതയെ
കാത്തിരിക്കും മഹത്വം
ദർശിക്കും നാൾവരെ
ജയം കൊള്ളും മാ സഭ
ആശ്വസിക്കും വരെ

5 ഭൂവിൽ ത്രിയേകനോടു
സംസർഗ്ഗം സഭയ്ക്കു
ജയിച്ച ശുദ്ധരോടു
രഹസ്യ കൂട്ടായ്മ
ഹാ ശുദ്ധർ, ഭാഗ്യവാന്മാർ
ഞങ്ങളും അവർ പോൽ
സ്വർഗ്ഗേ താഴ്മയായ് വാസം
ചെയ്യാൻ അരുൾ കർത്താ

5 ഭൂവിൽ ത്രിയേകനോടു
സംസർഗ്ഗം സഭയ്ക്കു
ജയിച്ച ശുദ്ധരോടു
രഹസ്യ കൂട്ടായ്മ
ഹാ ശുദ്ധർ, ഭാഗ്യവാന്മാർ
ഞങ്ങളും അവർ പോൽ
സ്വർഗ്ഗേ താഴ്മയായ് വാസം
ചെയ്യാൻ അരുൾ കർത്താ

 



An unhandled error has occurred. Reload 🗙