Sakalavum undenikeshuvinkal lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 355 times.
Song added on : 9/24/2020

സകലവും ഉണ്ടെനിക്കേശുവിങ്കൽ

1 സകലവും ഉണ്ടെനിക്കേശുവിങ്കൽ
അവൻതന്നെയെനിക്കുള്ള ബലം മുഴുവൻ
ധനത്തിലുമവനോടു തുല്യനായി
ട്ടോരുത്തനെയിഹത്തിൽ ഞാൻ കാണുന്നില്ല

2 എത്തിപ്പോകാതുള്ള നിക്ഷേപം ഞാൻ
കർത്തന്റെ കൈകളിൽ കാണുന്നുണ്ട്
ധനത്തിന്റെ നഷ്ടത്തിൽ ലവലേശവും
ഭയത്തിനൊരവകാശം കാണുന്നില്ല

3 ശത്രുക്കളെ ജയിക്കുന്നതിനായ്
നിത്യവും ബലമവൻ നൽകീടുന്നു
എതിരിയിൻ ശക്തിയെയമർച്ച ചെയ് വാൻ
കരുത്തനാം ശിംശോനായ് കാക്കുന്നെന്നെ

4 ശോഭിക്കും സൂര്യനാം ശിംശോൻ തന്റെ
ദേഹബലം കുറഞ്ഞീടുമെങ്കിൽ
ദയയുള്ള നാഥനാം യേശുവെന്നെ
ദലീലയെത്തകർക്കുവാൻ ബലപ്പെടുത്തും

5 ഒറ്റദിനം കൊണ്ടു ഫെലിസ്ത്യരെല്ലാം
നശിക്കുന്ന ഭയങ്കര കാഴ്ചകാണാം
അതിനുടെ മദ്ധ്യേ നാം വീണുപോകാ
തിരിപ്പതിനനുദിനം പ്രാർത്ഥിക്കാം നാം

വിശ്രമനാട്ടിൽ ഞാൻ എത്തിടുമ്പോൾ : എന്നരീതി



An unhandled error has occurred. Reload 🗙