Sankadathil paran karangalaal lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Sankadathil paran karangalaal thaangidume
Sambhramathil thuna ninnavan nadathidume

1 Thiru ninam chorinju maranathin karangalil
Ninnenne veendeduthu
Puthujeevan thannu anugraham pakarnnu
Swarggathil-iruthiyenne

2 Thirakalen jeevitha padakil vannadichaal
Paribhrama-millenikku
Alakalin meethe nadannoru naadhan
Abhayamaa-yundenikku

3 Avanenne shodhana cheythidum-enkilum
Paribhava-millenikku
Thiru-hithamenthaa-nathu vidhamenne
Nadathiyaal mathiyennum

4 Oduvilen guruvin arikil than mahassil
Puthuvudal dharichanayum
Krupayude nithya dhanathinte valippam
Poornnamaay njaaanriyum

This song has been viewed 549 times.
Song added on : 9/24/2020

സങ്കടത്തിൽ പരൻ കരങ്ങളാൽ താങ്ങിടുമെ

സങ്കടത്തിൽ പരൻ കരങ്ങളാൽ താങ്ങിടുമെ
സംഭ്രമത്തിൽ തുണ നിന്നവൻ നടത്തിടുമെ

1 തിരു നിണം ചൊരിഞ്ഞു മരണത്തിൻ കരങ്ങളിൽ
നിന്നെന്നെ വീണ്ടെടുത്തു
പുതുജീവൻ തന്നു അനുഗ്രഹം പകർന്നു
സ്വർഗ്ഗത്തിലിരുത്തിയെന്നെ;- 

2 തിരകളെൻ ജീവിതപ്പടകിൽ വന്നടിച്ചാൽ
പരിഭ്രമമില്ലെനിക്കു
അലകളിൻമീതെ നടന്നൊരുനാഥൻ
അഭയമായുണ്ടെനിക്ക്;-

3 അവനെന്നെ ശോധന ചെയ്തിടുമെങ്കിലും
പരിഭവമില്ലെനിക്കു 
തിരുഹിതമെന്താ-ണതു വിധമെന്നെ
നടത്തിയാൽ മതിയെന്നും;-

4 ഒടുവിലെൻ ഗുരുവിൻ അരികിൽ തൻ മഹസ്സിൽ
പുതുവുടൽ ധരിച്ചണയും
കൃപയുടെ നിത്യ ധനത്തിന്റെ വലിപ്പം
പൂർണ്ണമായ് ഞാനറിയും;-

You Tube Videos

Sankadathil paran karangalaal


An unhandled error has occurred. Reload 🗙