Santhatham sthuthicheyuvin lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
സന്തതം സ്തുതിചെയ്യുവിൻ പരനെ
സങ്കീർത്തനം 147;
സന്തതം സ്തുതിചെയ്യുവിൻ പരനെ
ഹൃദി ചിന്തതെല്ലും കലങ്ങാതെ
സന്തതം സ്തുതിചെയ്യുവിൻ പരനെ
1 സന്തതം സ്തുതിചെയ്യുന്നതെന്തു നല്ലതവൻ ബഹു
ചന്തമെഴും നാഥനല്ലോ ബന്ധുരാഭൻ താൻ
ബന്ധുവായോരിവൻ സാലേ മന്തരംവിനാ പണിയു
ന്നന്ധരായ് ചിതറിയോരെ ഹന്ത! ശേഖരിച്ചിടുന്നു
2 അന്തരേ നുറുക്കമുള്ള സ്വന്തജനങ്ങളെയവ
നന്തികേ ചേർത്തണച്ചനുബന്ധനം ചെയ്യും
അന്ധകാരേ വിളങ്ങുമനനന്തതാരഗണങ്ങളിൻ
വൻതുകയെ ഗ്രഹിച്ചു പേരന്തരമെന്യേയിടുന്നു
3 ശക്തിമാനവനധികം ബുദ്ധിമാനതിനാലവൻ
സത്വഗുണപ്രധാനനായ് സാധുജനത്തെ
എത്രയുമുയർത്തി ദുഷ്ടമർത്ത്യരെ നിലംവരെയും
താഴ്ത്തിടുന്നതിനാൽ വാദ്യയുക്തമാം സ്തുതികൊടുപ്പിൻ
4 അംബുദനികരങ്ങളാലംബരമാകവേ മൂടീ
ട്ടൻപൊടു ഭൂമിക്കായ് മഴ ചെമ്മേയൊരുക്കി
വൻമലയിൽ പുല്ലണികൾ സംഭൃതമാക്കിജ്ജനാവ
ലംബനമായ് മൃഗപക്ഷിസഞ്ചയത്തെ പുലർത്തുന്നു
5 ഇല്ല തെല്ലമേ പ്രസാദം നല്ല കുതിരയിൻ ബലം
മല്ലരിൻ ചരണങ്ങളെന്നുള്ളവ തന്നിൽ
നല്ലപോൽ ഭയന്നു തന്റെ ഉള്ളിലിവന്നായ് പ്രതീക്ഷി
ല്ലലെന്യേ വസിപ്പവൻ തന്നിലത്രേയവൻ പ്രിയം
6 ഉന്നതശാലേമേ സീയോൻ വൻനഗരമേ ജഗതാം
മന്നവനെ സ്തുതിച്ചഭിവന്ദനം ചെയ്‌വിൻ
നിന്നുടെ തഴുതുകളെ നന്നേയുറപ്പിച്ചിതവൻ
നിന്നകത്തുള്ള സുതരെയുന്നതനനുഗ്രഹിച്ചാൻ
7 നിന്നതിരിൽ സമാധാനമൂന്നിയുറപ്പിച്ചു കോത
മ്പിന്നരുളാൽ തവ തൃപ്തിതന്നരുളിനാൻ
തന്നുടെ വചനം ദ്രുതം മന്നിലേക്കയച്ചു ഭസ്മ
സന്നിഭമായ് ഹിമംതൂകി പഞ്ഞിപോലതു ചിതറി
8 എത്രയും ഘനീഭവിച്ചു രത്തഹിമക്കഷണങ്ങ
ളിദ്ധരയിലെറിയുമ്പോൾ മർത്ത്യനൊരുവൻ
ഉത്തമൻ തൻ കുളിരിൻ മുൻപൊത്തു നിൽക്കുമോ സ്വവാചാ
അത്രയുമവൻ ദ്രവിപ്പിച്ചുൽസ്രുതജലങ്ങളാക്കും
9 തന്നുടെ വചനം യാക്കോബിന്നുമവൻ
വിധി യിസ്രേലിന്നുമരുളുന്ന പരമോന്നതനേവം
അന്യജാതിയോടു ചൊല്ലീട്ടില്ലയവൻ ന്യായമവ
രൊന്നുമറിയുന്നില്ലവന്നല്ലലുയ്യാ പാടിടുവിൻ
Newly Added Songs | Date | Views |
|---|---|---|
| Njaan aashrayikkum Yeshuvil mathrame ഞാൻ ആശ്രയിക്കും യേശുവിൽ മാത്രമേ | 4/21/2026 | 38 |
| Sthothram sthothram Yeshuve സ്തോത്രം സ്തോത്രം യേശുവേ | 4/3/2026 | 8 |
| Njaan paadum hallelujah ഞാൻ പാടും ഹല്ലേലുയ | 2/8/2026 | 62 |
| Vallabha Nee Kotta വല്ലഭ നീ കോട്ട വല്ലഭ നീ ശൈലം | 10/11/2025 | 211 |
| Aa Maarvidathil ആ മാർവിടത്തിൽ | 5/24/2025 | 128 |
| Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 304 |
| vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 458 |
| Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 492 |
| Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 294 |
| Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 366 |
