Sathya veda monnu mathra lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

1 sathya vedamonnu mathramethra shreshdhame
kristhane ve?ippethidunna sak?hyame
nithya jeevamannayamathente bhak?hyame
yukthi vadamokkeyum enikkalak?hyame

2 vaanilu? dharithri thannilu? pradhaname
thenilu? sumadhurya? tharunna paname
ponnilu? vilappedunna daiva daname
mannil anyagranthamillathin samaname

3 aazhamay ninappavar kkathathyagadhame
eezhaka?kkum ekidunnu divyabodhame
pathayil prakashameki?unna deepame
sadame?idunnavarkku jeevapupame

4 sa?gka?athil aashvasikkathakka vakyame
santhatha? samadarikkilethra saukhyame
sanshayichide?da thellu mathrayogyame
sammathich’anusarippavarkku bhagyame

5 shathruve jayichadakkuvan kr?upa?ame
sathyamadarikkuvorkku salprama?ame
nithyavu? samastharu? padichede?ame
sathyapatha kristhu nathhanennu ka?umo

 

This song has been viewed 448 times.
Song added on : 9/24/2020

സത്യവേദമൊന്നു മാത്രമെത്ര ശ്രേഷ്ഠമേ

1 സത്യ വേദമൊന്നു മാത്രമെത്ര ശ്രേഷ്ഠമേ
ക്രിസ്തനെ വെളിപ്പെത്തിടുന്ന സാക്ഷ്യമേ
നിത്യജീവമന്നയാമതെന്റെ ഭക്ഷ്യമേ
യുക്തിവാദമൊക്കെയുമെനിക്കലക്ഷ്യമേ

2 വാനിലും ധരിത്രിതന്നിലും പ്രധാനമേ
തേനിലും സുമാധുര്യം തരുന്ന പാനമേ
പൊന്നിലും വിലപ്പെടുന്ന ദൈവദാനമേ
മന്നിലന്യഗ്രന്ഥമില്ലിതിൻ സമാനമേ

3 ആഴമായ് നിനപ്പവർക്കിതത്യഗാധമേ
ഏഴകൾക്കുമേകിടുന്നു ദിവ്യബോധമേ
പാതയിൽ പ്രകാശമേകിടുന്ന ദീപമേ
സാദമേറിടുന്നവർക്കു ജീവപൂപമേ

4 സങ്കടത്തിലാശ്വാസിക്കത്തക്ക വാക്യമേ
സന്തതം സമാദരിക്കിലെത്ര സൗഖ്യമേ
സംശയിച്ചിടേണ്ട തെല്ലു മാത്രയോഗ്യമേ
സമ്മതിച്ചനുസരിപ്പവർക്കു ഭാഗ്യമേ

5 ശത്രുവെ ജയിച്ചടക്കുവാൻ കൃപാണമേ
സത്യമാദരിക്കുവോർക്കു സൽപ്രമാണമേ
നിത്യവും സമസ്തരും പഠിച്ചിടേണമേ
സത്യപാത ക്രിസ്തുനാഥനെന്നു കാണുമേ



An unhandled error has occurred. Reload 🗙