Seeyon sanjcharikale aanandippin kahala lyrics

Malayalam Christian Song Lyrics

Rating: 4.00
Total Votes: 1.

1 seeyon sanjcharikale aanandippin
kahaladhvani vinnil kettidaraay
meghathil nammeyum cherthidaraay

2 aayiram aayiram vishuddharumayi
kanthanam karthavu vannidume
aarthiyode avanayi kathidame

3 nasthikarayi palarum neengidumpol
krushinte vairikal aayidumpol
krushathin sakshyangal othidame;-

4 Vana’golangalellam kezhppeduthan
manavarakave vempidumpol
vanadhi’vanamen adhivasame;-

5 jathikal rajyangal unarnnidunne
yudar than rashtravum puthukkidunne
aakayal sabhaye nee unarnniduka;-

6 thejassin puthrare kandiduvan
srishtikalekamayi njarangidumpol
aathmavil onnayi naam njarangidame;-

7 vagdatham akhilavum niraverunne
seeyonil pani vegam thernnidume
thejassin kanthanum velippedume;-

This song has been viewed 1798 times.
Song added on : 9/24/2020

സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

1 സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ
കാഹളധ്വനി വിണ്ണിൽ കേട്ടിടാറായ്
മേഘത്തിൽ നമ്മെയും ചേർത്തിടാറായ്

2 ആയിരമായിരം വിശുദ്ധരുമായ്
കാന്തനാം കർത്താവു വന്നിടുമേ
ആർത്തിയോടവനായ് കാത്തിടാമേ;-

3 നാസ്തികരായ് പലരും നീങ്ങിടുമ്പോൾ
ക്രൂശിന്റെ വൈരികളായിടുമ്പോൾ
ക്രൂശതിൻ സാക്ഷ്യങ്ങളോതിടാമേ;-

4 വാനഗോളങ്ങളെല്ലാം കീഴ്പ്പ‍െടുത്താൻ
മാനവരാകവേ വെമ്പിടുമ്പോൾ
വാനാധിവാനമെൻ അധിവാസമേ;-

5 ജാതികൾ രാജ്യങ്ങളുണർന്നിടുന്നേ
യൂദർ തൻ രാഷ്ട്രവും പുതുക്കിടുന്നേ
ആകയാൽ സഭയേ നീ ഉണർന്നിടുക;-

6 തേജസ്സിൻ പുത്രരെ കണ്ടിടുവാൻ
സൃഷ്ടികളേകമായ് ഞരങ്ങിടുമ്പോൾ
ആത്മാവിലൊന്നായ് നാം ഞരങ്ങിടാമേ;-

7 വാഗ്ദത്തം അഖിലവും നിറവേറുന്നേ
സീയോനിൽ പണി വേഗം തീർന്നിടുമേ
തേജസ്സിൻ കാന്തനും വെളിപ്പെടുമേ;-

You Tube Videos

Seeyon sanjcharikale aanandippin kahala


An unhandled error has occurred. Reload 🗙