Vanameghathil vegam vannidum lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 385 times.
Song added on : 9/26/2020

വാനമേഘത്തിൽ വേഗം വന്നിടും പ്രാണനാഥനെ

വാനമേഘത്തിൽ വേഗം വന്നിടും പ്രാണനാഥനെ കാണുവാൻ 
ഉള്ളം വെമ്പുന്നേ ആശയേറുന്നേ കാന്താ വേഗം വന്നിടണേ

1 യുദ്ധഭീതികൾ എങ്ങും കേൾക്കുന്നേ ക്ഷാമം വ്യാധി പടർന്നിടുന്നേ 
ആശയില്ലാതെ പരിഭ്രാന്തരായ് ലോക ജാതികൾ കേഴുന്നേ

2 അത്തിപോലുള്ള വൃക്ഷങ്ങൾ പൂത്തു അന്ത്യനാളുകൾ അടുത്തു 
ആത്മനാഥനെ എതിരേൽക്കുവാൻ ആശയോടെ ഒരുങ്ങിടാം നാം

3 കർത്തൃകാഹളം കാതിൽ കേൾക്കാറായ് കർത്തനേശു വരാൻ കാലമായി 
കാലാകാലമായ് മരിച്ചോരെല്ലാം ക്രിസ്തുവിൽ ഉയർത്തിടാറായി

4 സത്യസഭയെ ഉണർന്നിടുക വാനമേഘേ പറന്നീടുവാൻ 
ആണിപ്പാടേറ്റ നാഥന്റെ കരം കണ്ണുനീരെല്ലാം തുടയ്ക്കും



An unhandled error has occurred. Reload 🗙