Vandichedunnen njaan vandichedunnen-deva lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 311 times.
Song added on : 9/26/2020

വന്ദിച്ചീടുന്നേൻ ഞാൻ വന്ദിച്ചീടുന്നേൻ-ദേവ

പല്ലവി
വന്ദിച്ചീടുന്നേൻ ഞാൻ വന്ദിച്ചീടുന്നേൻ-ദേവ
നന്ദനനെ നന്ദിയോടെ വന്ദിച്ചീടുന്നേൻ

ചരണങ്ങൾ
1 വന്ദനത്തിൻ പാത്രവാനെ വന്ദിച്ചീടുന്നേൻ-സർവ്വ
വസ്തുവിന്നും കാരണനെ വന്ദിച്ചീടുന്നേൻ
പൊന്നുലോകാധിപതിയെ വന്ദിച്ചീടുന്നേൻ-നിത്യ
പരമസ്വയാധിപനെ വന്ദിച്ചീടുന്നേൻ
മുന്നും പിന്നുമായവനെ വന്ദിച്ചീടുന്നേൻ-സദാ
മൂന്നാളുമൊന്നായവനെ വന്ദിച്ചീടുന്നേൻ 
മന്നവരിൽ മന്നവനെ വന്ദിച്ചീടുന്നേൻ-മുഖം
മന്നിടത്തിൽ വച്ചുകൊണ്ടു വന്ദിച്ചീടുന്നേൻ

പല്ലവി 
സ്തുതിച്ചീടുന്നേൻ വീണു സ്തുതിച്ചീടുന്നേൻ-എങ്ങൾ
അധിപനാം യേശുവിനെ സ്തുതിച്ചീടുന്നേൻ

2 അതിശയമുളളവനെ സ്തുതിച്ചീടുന്നേൻ-സദാ
അളവില്ലാ വല്ലഭനെ സ്തുതിച്ചീടുന്നേൻ
അതിരററ ഗുണവാനെ സ്തുതിച്ചീടുന്നേൻ-ദയ
അഖിലർക്കും ചെയ്യുന്നോനെ സ്തുതിച്ചീടുന്നേൻ
ഗതിതരും നായകനെ സ്തുതിച്ചീടുന്നേൻ-സീന
ഗിരിയിന്മേൽ വന്നവനെ സ്തുതിച്ചീടുന്നേൻ
മതിമനസ്സാകൈകൊണ്ടും സ്തുതിച്ചീടുന്നേൻ-എന്റെ
മാലൊഴിച്ച പാദം ചേർന്നു സ്തുതിച്ചീടുന്നേൻ;- വന്ദി

3 ഒരുത്തനും കാണാത്തോനെ വന്ദിച്ചീടുന്നേൻ-ഒന്നും
ഉപമയററുളളവനെ വന്ദിച്ചീടുന്നേൻ
കരുണയിന്നഴകിനെ വന്ദിച്ചീടുന്നേൻ-യൂദ
കുലമതിൽവന്നവനെ വന്ദിച്ചീടുന്നേൻ
മരിയമകനെയെന്നും വന്ദിച്ചീടുന്നേൻ-എ
മ്മാനുവേലദിനം തോറും വന്ദിച്ചീടുന്നേൻ
ശരണം തരണമെന്നു വന്ദിച്ചീടുന്നേൻ-പാരിൽ
സാഷ്ടാംഗം വീണു കൊണ്ടു വന്ദിച്ചീടുന്നേൻ;- വന്ദി

4 അക്ഷയനെ പക്ഷമോടു സ്തുതിച്ചീടുന്നേൻ-ധ്വനി
ച്ചല്ലേലുയ്യാപാടിക്കൊണ്ടു സ്തുതിച്ചീടുന്നേൻ
രക്ഷാവഴികാട്ടിയോനെ സ്തുതിച്ചീടുന്നേൻ-നിത്യ
രക്ഷയിൻ കൊമ്പായവനെ സ്തുതിച്ചീടുന്നേൻ
സാക്ഷികൂടാതറിവോനെ സ്തുതിച്ചീടുന്നേൻ-ആറു
ലക്ഷണപ്പരാപരനെ സ്തുതിച്ചീടുന്നേൻ-സ്തുതി

5 എണ്ഡിശയും പോററുന്നോനെ വന്ദിച്ചീടുന്നേൻ-ക്രി
സ്തേശു മഹാരാജാവിനെ വന്ദിച്ചീടുന്നേൻ
കാത്തിടേണമെന്നു ചൊല്ലി വന്ദിച്ചീടുന്നേൻ-ജ്ഞാന
കാന്തനായ കർത്താവിനെ വന്ദിച്ചീടുന്നേൻ
സത്യവേദപ്പൊരുളിനെ വന്ദിച്ചീടുന്നേൻ-നീതി 
നിത്യവും ചെയ്യുന്നവനെ വന്ദിച്ചീടുന്നേൻ 
ഉത്തമനെ ഭക്തിയോടെ വന്ദിച്ചീടുന്നേൻ-ഇതാ 
ഊഴിയിങ്കൽ വീണുകൊണ്ടു വന്ദിച്ചീടുന്നേൻ

6 ധരണിയിൻരക്ഷകനെ സ്തുതിച്ചീടുന്നേൻ-ബഹു
താഴ്ചയിൽ നടന്നവനെ സ്തുതിച്ചീടുന്നേൻ
ചോരവിയർത്തിററവനെ സ്തുതിച്ചീടുന്നേൻ-കേണു
സാഷ്ടാംഗം വീണവനെ സ്തുതിച്ചീടുന്നേൻ
മരക്കുരിശേറിയോനെ സ്തുതിച്ചീടുന്നേൻ-ഏഴു
മൊഴിചൊന്നു മരിച്ചോനെ സ്മതിച്ചിടുന്നേൻ
മരണത്തെ വെന്നവനെ സൂതിച്ചീടുന്നേൻ-തൻറ
മാണവരാൽ കണ്ടവനെ സൂതിച്ചീടുന്നേൻ

7 പരലോകമേറിയോനെ വന്ദിച്ചീടുന്നേൻ-താത
പാർശ്വഭാഗത്തിരുന്നോനെ വന്ദിച്ചിടുന്നേൻ
നരകുല മദ്ധ്യസ്ഥനെ വന്ദിച്ചീടുന്നേൻ-എന്റെ
മുഴമനസ്സാടു കൂടെ വന്ദിച്ചിടുന്നേൻ
വരുന്നെന്നുചൊന്നവനെ വന്ദിച്ചീടുന്നേൻ-നിന്റെ
വരവിന്നായ്നോക്കികാത്തു വന്ദിച്ചീടുന്നേൻ
പാരിടം വിധിക്കുന്നോനെ വന്ദിച്ചീടുന്നേൻ-എല്ലാം
പാദത്തിൻ കീഴാക്കുന്നോനെ വന്ദിച്ചീടുന്നേൻ;- വന്ദി...

8 കർത്താക്കളിൻ കർത്താവിനെ സ്തുതിച്ചീടുന്നേൻ-നിത്യം
കഴലിണതുണയെന്നു സ്തുതിച്ചിടുന്നേൻ
സ്തോത്രം ദിനമേല്ക്കുന്നോനെ സ്തുതിച്ചീടുന്നേൻ-ശുദ്ധ
സുവിശേഷ നാവുള്ളോനെ സ്തുതിച്ചിടുന്നേൻ
പാത്രമാക്കിത്തീർക്കുന്നോനെ സ്തുതിച്ചീടുന്നേൻ-ജ്ഞാന
പ്പാട്ടുകൾക്കു നായകനെ സ്തുതിച്ചീടുന്നേൻ
രാത്രിയും പകലുമെന്നും സ്തുതിച്ചീടുന്നേൻ-നിന്റെ
രാജ്യമാക്കെന്നെദേവാ! ഞാൻ സ്തുതിച്ചീടുന്നേൻ;- സ്തുതി…



An unhandled error has occurred. Reload 🗙