Vannidenam yeshu nathhaa lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 vanneede’nam yeshu nathha
innee yogamaddhye nee
thannarulka nin varangkal
nin sthuthi kondaduvan

2 mannidathil vanna nathha
ponnu thirume’niye
nandiyoditha nin dasar
vannu koodunne munbil

3 thathane krupanidhe
shree yeshu namam moolame
thannidenam athmadanam
prarthhana cheytheduvan

4 veda vakyangkaleynnu
Modamodul’kkolluvan
Thathane thurakka yengka-
lullathe thrikkaikalal

5 papamokke’yettu chonnu
mochanam lebhichedan
papa bodhameki’inna-
nugrahikka daivame

6 innu nin thiruvachanam
ghoshikkum nin dasanum
ninnanugrahikka niravin
shakthiye nalkedanam

This song has been viewed 908 times.
Song added on : 9/26/2020

വന്നിടേണം യേശുനാഥാ

1 വന്നിടേണം യേശുനാഥാ
ഇന്നീയോഗ മദ്ധ്യേ നീ
തന്നരുൾക നിൻ വരങ്ങൾ
നിൻ സ്തുതി കൊണ്ടാടുവാൻ

2 മന്നിടത്തിൽ വന്ന നാഥാ
പൊന്നു തിരുമേനിയേ
നന്ദിയോടിതാ നിൻ ദാസർ
വന്നുകൂടുന്നേ മുമ്പിൽ

3 താതനേ കൃപാനിധേ
ശ്രീയേശുനാമം മൂലമേ
തന്നീടേണം ആത്മദാനം
പ്രാർത്ഥന ചെയ്തിടുവാൻ

4 വേദവാക്യങ്ങളെയിന്നു
മോദമോടുൾക്കൊള്ളുവാൻ
താതനേ തുറക്കയെങ്ങ-
ളുള്ളത്തെ തൃക്കൈകളാൽ

5 പാപമൊക്കെയേറ്റു ചൊന്നു
മോചനം ലഭിച്ചീടാൻ
പാപബോധ മേകിയിന്ന-
നുഗ്രഹിക്ക ദൈവമേ

6 ഇന്നു നിൻ തിരുവചനം
ഷോഘിക്കും നിൻ ദാസനും
നിന്നനുഗ്രഹിക്ക നിറവിൻ
ശക്തിയെ നല്കീടണം.



An unhandled error has occurred. Reload 🗙