Varika paraaparane ie yogathil lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 1314 times.
Song added on : 9/26/2020

വരിക പരാപരനേ ഈ യോഗത്തിൽ

വരിക പരാപരനേ ഈ യോഗത്തിൽ
ചൊരിക കൃപാവരങ്ങൾ തരണം
നിൻ സാന്നിദ്ധ്യമീ ജനം
തിരുമുഖം ദർശിച്ചാനന്ദിപ്പാൻ

1 കരുണകൾക്കുടയവനേ നിൻ നാമത്തെ
നിരന്തരം ഭജിച്ചിടുവാൻ
അകമതിലഘമഖിലം അകറ്റി നീ
തികയ്ക്കുക വിശുദ്ധിയുള്ളിൽ

2 തവസവിധത്തിൽ കഴിയും ഒരു ദിനം
ശതം ദിനങ്ങളിലധികം
ഹൃദയത്തിലനുനിമിഷം സന്തോഷവും
അതുല്യഭാഗ്യമാം നിറവും

3 വചനത്തിന്നരികിൽ ഞങ്ങൾ- ഹൃദംഗത്തെ
വണങ്ങി നിൻ സ്വരം ഗ്രഹിപ്പാൻ
പരിശുദ്ധാത്മാവിൻ നിറവിൽ
നിൻ ദാസരെ വചനത്താൽ നിറയ്ക്കണമെ

4 അവനിയിലഭയമതായ് ഒരേ ഇടം
പരനുടെ തിരുസവിധം
അനവദ്യമനശ്വരമാം വാസസ്ഥലം
അവനൊരുക്കുന്നു നമുക്കായ്

You Tube Videos

Varika paraaparane ie yogathil


An unhandled error has occurred. Reload 🗙