Vazhthi pukazhthum enneshu lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 Vazhthi pukazhthum enneshu nathhane
veenu namaskarichadiyan
nithyajeevan thannu daivaputhranakkitheertha
snehamorthu njaan

Jeevanaathaneshuve enjeevakaalam vaazhthum njaan
halleluyya geetham ennum paadi sthuthichidum njaan

2 paapam niranjullathaakum paathayil
njaanalanjulanju pokave
thedivannuvanne nedi jeevamaarge
chertha nallidayan thaan;-

3 chatha naaya samamaayorenneyum
raktham chinthi veendeduthathaal
chitham nandiyaal niranju thruppadathil veenu
mutham cheyyum njaan;-

4 nithyashikshavidhi neengi poornnamaam
prathyaashayilaayen jeevitham
kristhu naayakinilaaya naal mathul haa ethrra
dhanyanaayi njaan;-

5 innu paaril paradeshiyaayi njaan
paarkkumen rakshakan sakshiyaay
annu divyaanandam poondu priyanothu vinnil
lennum vaazhum njaan;-

Tune of : paadipukazthidaam

This song has been viewed 437 times.
Song added on : 9/26/2020

വാഴ്ത്തി പുകഴ്ത്തുമെന്നേശു നാഥനെ

1 വാഴ്ത്തി പുകഴ്ത്തും എന്നേശു നാഥനെ
വീണു നമസ്കരിച്ചടിയൻ
നിത്യജീവൻ തന്നു ദൈവപുത്രനാക്കിത്തീർത്ത
സ്നേഹമോർത്തു ഞാൻ

ജീവനാഥനേശുവെ എൻജീവകാലം വാഴ്ത്തും ഞാൻ
ഹല്ലേലുയ്യ ഗീതം എന്നും പാടി സ്തുതിച്ചിടും ഞാൻ

2 പാപം നിറഞ്ഞുള്ളതാകും പാതയിൽ
ഞാനലഞ്ഞുലഞ്ഞു പോകവേ
തേടിവന്നുവന്നെ നേടി ജീവമാർഗ്ഗേ
ചേർത്ത നല്ലിടയൻ താൻ;-

3 ചത്ത നായ് സമമായൊരെന്നെയും
രക്തം ചിന്തി വീണ്ടെടുത്തതാൽ
ചിത്തം നന്ദിയാൽ നിറഞ്ഞു തൃപ്പാദത്തിൽ വീണു
മുത്തം ചെയ്യും ഞാൻ;-

4 നിത്യശിക്ഷാവിധി നീങ്ങി പൂർണ്ണമാം
പ്രത്യാശയിലായെൻ ജീവിതം
ക്രിസ്തു നായകിനിലായ നാൾ മുതൽ ഹാ 
എത്ര ധന്യനായി ഞാൻ;-

5 ഇന്നു പാരിൽ പരദേശിയായി ഞാൻ
പാർക്കുമെൻ രക്ഷകൻ സാക്ഷിയായി
അന്നു ദിവ്യാനന്ദം പൂണ്ടു പ്രിയനൊത്തു വിണ്ണി
ലെന്നും വാഴും ഞാൻ;-

പാടിപുകഴ്ത്തിടാം: എന്ന രീതി



An unhandled error has occurred. Reload 🗙