Vazhthum njan yahovaye sarvva lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Be the first one to rate this song.
This song has been viewed 425 times.
Song added on : 9/26/2020
വാഴ്ത്തും ഞാൻ യഹോവയെ സർവ്വകാലവും
1 വാഴ്ത്തും ഞാൻ യഹോവയെ സർവ്വകാലവും മുദാ
സ്തോത്രമെപ്പോഴും മമ നാവിൽനിന്നുയർന്നിടും
2 എന്നുള്ളം പ്രശംസിച്ചിടുന്നെന്നും യഹോവയിൽ
മന്നിലെളിയോരഭിനന്ദിച്ചിടുമായത്
3 എന്നോടൊത്തു ചേർന്നു മഹത്ത്വം നൽക ദേവന്നു
ഒന്നായ് ചേർന്നു നാം തിരുനാമത്തെയുയർത്തുക.
4 ഞാൻ പ്രാർത്ഥിച്ചതിന്നവൻ നൽകിയുത്തരമുടൻ
എൻഭയങ്ങൾ സർവ്വവും പോക്കി വീണ്ടെടുത്തു മാം.
5 തന്നെ നോക്കിയോർക്കു പ്രകാശം വന്നവർ മുഖം
ഒന്നിലെങ്കിലുമിട വന്നതില്ല ലജ്ജിപ്പാൻ
6 സാധു ഞാൻ കരഞ്ഞതു കേട്ടു ദേവനെന്നുടെ
ബാധയൊക്കെയിൽ നിന്നുമേകി രക്ഷ പൂർണ്ണമായ്
7 ദൈവദൂതനെപ്പോഴും ഭക്തന്മാരുടെ ചുറ്റും
കാവൽ നിന്നു ഹാ! വിടുവിച്ചിടുന്നു ശക്തിയാൽ
8 ദൈവം നല്ലവനെന്നതേവരും രുചിക്കുവിൻ
ഏവൻ തന്നെ നമ്പുമോ നൂനം ഭാഗ്യവാനവൻ
സങ്കീർത്തനം 34; രീതി: മനുജനിവൻ ഭാഗ്യവാൻ
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 110 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 172 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 204 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 118 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 174 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 168 |
Testing Testing | 8/11/2024 | 133 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 421 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1081 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 329 |