Virunnushala niranjukaviyum lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 321 times.
Song added on : 9/26/2020

വിരുന്നുശാല നിറഞ്ഞുകവിയും കാലമടുത്തു വരുന്നിതാ

1 വിരുന്നുശാല നിറഞ്ഞുകവിയും കാലമടുത്തു വരുന്നിതാ
വിരുന്നിനുള്ള വിളികൾ ദേശം മുഴുവനിപ്പോൾ മുഴങ്ങുന്നൂ

ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ എന്നുമേ

2 കോണുകളിലും മൂലകളിലും വീഥികളിലും വിളിക്കുന്നു
ഓടിവരിക തേടിവരിക എടുക്കു നിന്റെ ഓഹരി;- ഹല്ലേലൂയ്യാ...

3 ഒഴിവുകഴിവു പറഞ്ഞുപോയ തനയന്മാർക്കു പകരമായ്
കാട്ടുപ്രാക്കൾ പാട്ടുസഹിതം കയറ്റം തുടങ്ങി ശാലയിൽ;- ഹല്ലേലൂയ്യാ...

4 ഇനിയുമുണ്ടു സ്ഥലമെന്നുള്ള ധ്വനികൾ വീണ്ടും മുഴങ്ങുന്നൂ
പാപി വരിക തേടിവരിക കൂടിക്കൊൾക ശാലയിൽ;- ഹല്ലേലൂയ്യാ...

5 വസ്ത്രം എടുക്ക എണ്ണയെടുക്ക ദീപങ്ങളെ തെളിയിക്ക
കാന്തൻ വരുന്നു വേഗമവനെ എതിരേല്പതിന്നൊരുങ്ങുക;- ഹല്ലേലൂയ്യാ...



An unhandled error has occurred. Reload 🗙