Vishvasa nayakan yeshuve nokki lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 Vishvasa nayakan yeshuve nokki
vishvasathal njaanum jeevikkunnu
kazchayaloruvan jeevippathilum
shreshdamay pottunnenne!

lokam nalkatha shashvathashanthi
vishvasa pathayil undenikke
njaan jeevichaalum marichalum
yeshu mathiyenikke

2 vishvasathin parishodhanayil
vishvasam pokatheyinnolavum
iee divyapathayil athishayamaay
vazhi nadathidunnenne;-

3 avishvasameridum thalamurayil
vishvasamahathmyam kathiduvan
vishvasaveeranaay adaradum njaan
jayameni’kkavakaashame;-

4 aathmavilananda paripornnamam
anashvaravasamathorthidumpol
aanandam niranju kavinjidunne
alavenye perukidunnu;-

5 swarggeya sundara seeyonente
nithyasaubhaagyamam vinpurame
vishvasa sevanam thikanjidumpol
sanandam chernnidum njaan;-

This song has been viewed 1308 times.
Song added on : 9/26/2020

വിശ്വാസ നായാകൻ യേശുവേ നോക്കി

1 വിശ്വാസ നായാകൻ യേശുവേ നോക്കി
വിശ്വാസത്താൽ ഞാനും ജീവിക്കുന്നു
കാഴ്ചയാലൊരുവൻ ജീവിപ്പതിലും
ശ്രേഷ്ഠമായ് പോറ്റുന്നെന്നെ

ലോകം നൽകാത്ത ശാശ്വതശാന്തി
വിശ്വാസ പാതയിൽ ഉണ്ടെനിക്ക്
ഞാൻ ജീവിച്ചാലും മരിച്ചാലും
യേശു മതിയെനിക്ക്

2 വിശ്വാസത്തിൻ പരിശോധനയിൽ
വിശ്വാസം പോകാതെയിന്നോളവും
ഈ ദിവ്യപാതയിൽ അതിശയമായ്
വഴി നടത്തിടുന്നെന്നെ;-

3 അവിശ്വാസമേറിടും തലമുറയിൽ
വിശ്വാസമാഹാത്മ്യം കാത്തിടുവാൻ
വിശ്വാസവീരനായ് അടരാടും ഞാൻ
ജയമെനിക്കവകാശമേ;-

4 ആത്മാവിലാനന്ദ പരിപൂർണ്ണമാം
അനശ്വരവാസമതോർത്തിടുമ്പോൾ
ആനന്ദം നിറഞ്ഞു കവിഞ്ഞിടുന്നേ
അളവെന്യേ പെരുകിടുന്നു;-

5 സ്വർഗ്ഗീയ സുന്ദര സീയോനെന്റെ
നിത്യസൗഭാഗ്യമാം വിൺപുരമേ
വിശ്വസ സേവനം തികഞ്ഞിടുമ്പോൾ
സാനന്ദം ചേർന്നിടും ഞാൻ;-

You Tube Videos

Vishvasa nayakan yeshuve nokki


An unhandled error has occurred. Reload 🗙