Vishvasamode ningal aswadihu lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Vishvasamode ningal aswadihu-chukolvine
Nnesu paranaruli aasu murichappan than
Nalki shishiarkkaayi-mozhi eki
Chaiveen ningalithannor – makkayi;-

Mannan Yesumahesan manusharkkai chora
Chinni maricha thine chintha chaika than sabha
Koodi modhamodee-suthuthi paadi nandhi-
yodee salkarmam kondadi;-

Swargapurathineka-margamallo Kristhu
Swarga appam bhujichu-Swarga veenju kudichu
Jeevan nithyajeevan-athu yavan
Ichikkunnu sampadhikkumavan;-

Jeevabeli kodutha jeevanayakanesu
Jeevan vedijnathu nin-Jeevannennorthu swarga
Bhojiam Krishturajiam-athu thyajiam
Ennennaikil nintetham aa Rajaim;-

Nurukki Krusumarathil-Murichu Krishtha’shareeram
Arinju nee bhujicheedil-Nirayume ninnil jeevan
Sathyam jeevan nithyam allaikil mrithiu
Vannu veettume nin nasam krithiam;-

This song has been viewed 573 times.
Song added on : 9/26/2020

വിശ്വാസമോടെ നിങ്ങൾ അസ്വദിച്ചു

1 വിശ്വാസമോടെ നിങ്ങൾ-ആസ്വദിച്ചു കൊൾവിനെ-
ന്നേശൂപരനരുളി-ആശു മുറിച്ചപ്പം താൻ 
നൽകി ശിഷ്യർക്കായി-മൊഴി ഏകി
ചെയ്വീൻ നിങ്ങളിതെ-ന്നോർമ്മയ്ക്കായി

2 മന്നൻ  യേശുമഹേശൻ-മാനുഷർക്കായി ചോര
ചിന്നി മരിച്ചതിനെ-ചിന്ത ചെയ്ക തൻ സഭ
കൂടി മോദമോടീ സ്തുതി പാടി, നന്ദി-
യോടീ സല്‍കർമ്മം കൊണ്ടാടി;-

3 സ്വർഗ്ഗപുരത്തിനേക-മാർഗ്ഗമല്ലോ ക്രിസ്തു
സ്വർഗ്ഗ അപ്പം ഭുജിച്ചു-സ്വർഗ്ഗവീഞ്ഞു കുടിച്ചു
ജീവൻ നിത്യജീവൻ -അതു യാവൻ
ഇച്ഛിക്കുന്നു സമ്പാദിക്കുമവൻ;-

4 ജീവബലി കൊടുത്ത-ജീവനായകനേശു
ജീവൻ വെടിഞ്ഞതു നിൻ-ജീവനെന്നോർത്തു സ്വർഗ്ഗ
ഭോജ്യം ക്രിസ്തുരാജ്യം-അതു ത്യാജ്യം
എന്നെണ്ണായ്കിൽ നിന്റേതാം ആ രാജ്യം;-

5 നുറുക്കി ക്രൂശുമരത്തിൽ-മുറിച്ചു ക്രിസ്തശരീരം
അറിഞ്ഞു നീ ഭുജിച്ചീടിൽ-നിറയുമേ നിന്നിൽ ജീവൻ
സത്യം ജീവൻ നിത്യം- അല്ലായ്കിൽ മൃത്യു
വന്നു വെട്ടുമേ നിൻ നാശം കൃത്യം;-



An unhandled error has occurred. Reload 🗙