Yeshu en sangetham en nithya lyrics

Malayalam Christian Song Lyrics

Rating: 4.00
Total Votes: 1.

1 yeshu en sangketham en nithiya parayume
aashrayam than mathram aa namam susthirame
pilarnna-thorikkal krushil chorinja rakthamathal
valarnnu najan daivapaithal than maha-snehathal

2 yogyamallatha ie lokathilerunna malinyngkal
marggathilerivannenne bhethi-ppeduthidumpol
charum kalvari-mettil thakarnna maridathil
thorum kannuneerellam yeshuvin kaikalil;-

3 lokathinnashrayamonnum shashvathamallakayal
shoka-kodumngkattilude odi-marayunnu najan
dhoore dhoore kanunnen nithya bhavanathe
vegam najan angku-cherum athethra bhagyame;-

4 kankalkkimpamaya thokeyum nashvarame
mannil bhagyamellam mari maranjidume
vedana mathramengum jeevitha nalukalil
modangkal mathramanennum svorgeeya naadathil;-

5 muzhangkum kahalamellam gambhera-nadathode
dhownikkum daivathin shabdham vishuddhar-uyarkkume
theja’ssampoornnm yeshu meghathil vannidumpol
jyothi’ssupol enna’nnekum than-kude vazhum naam;-

6 rathriyillathoru desham ennekkum parppidamay
marthyamallathoru vesham prapikkum nishchayamay
ennamillatha vishuddhar pon’kuruthola’yumay
varnnikkum daivathin neethi svorgeeya’ganathal;-

This song has been viewed 1965 times.
Song added on : 9/27/2020

യേശു എൻ സങ്കേതം എൻ നിത്യപാറയുമേ

1 യേശു എൻ സങ്കേതം എൻ നിത്യപാറയുമേ
ആശ്രയം താൻ മാത്രം ആ നാമം സുസ്ഥിരമേ
പിളർന്നതൊരിക്കൽ ക്രൂശിൽ ചൊരിഞ്ഞ രക്തമതാൽ
വളർന്നു ഞാൻ ദൈവപൈതൽ തൻ മഹാസ്നേഹത്താൽ

2 യോഗ്യമല്ലാത്ത ഈ ലോകത്തേറുന്ന മാലിന്യങ്ങൾ
മാർഗ്ഗത്തിലേറിവന്നെന്നെ ഭീതിപ്പെടുത്തിടുമ്പോൾ
ചാരും കാൽവറിമേട്ടിൽ തകർന്ന മാറിടത്തിൽ
തോരും കണ്ണുനീരെല്ലാം യേശുവിൻ കൈകളിൽ

3 ലോകത്തിന്നാശ്രയമൊന്നും ശാശ്വതമല്ലായ്കയാൽ
ശോകക്കൊടുങ്കാട്ടിലൂടെ ഓടിമറയുന്നു ഞാൻ
ദൂരെ ദൂരെ കാണുന്നെൻ നിത്യഭവനത്തെ
വേഗം ഞാൻ അങ്ങുചേരും അതെത്ര ഭാഗ്യമേ

4 കൺകൾക്കിമ്പമായ തൊക്കെയും നശ്വരമെ
മണ്ണിൽ ഭാഗ്യമെല്ലാം മാറിമാറഞ്ഞിടുമേ
വേദന മാത്രമെങ്ങും ജീവിതനാളുകളിൽ
മോദങ്ങൾ മാത്രമാണെന്നും സ്വർഗ്ഗീയ നാടതിൽ

5 മുഴങ്ങും കാഹളമെല്ലാം ഗംഭീരനാദത്തോടെ
ധ്വനിക്കും ദൈവത്തിൻ ശബ്ദം വിശുദ്ധർ ഉയർക്കുമെ
തേജസ്സമ്പൂർണ്ണനാമേശു മേഘത്തിൽ വന്നീടുമ്പോൾ
ജ്യോതിസ്സുപോൽ എന്നന്നേക്കും തൻകൂടെ വാഴും നാം

6 രാത്രിയില്ലാത്തൊരു ദേശം എന്നേക്കും പാർപ്പിടമായ്
മർത്യമല്ലാത്തൊരു വേഷം പ്രാപിക്കും നിശ്ചയമായ്
എണ്ണമില്ലാത്ത വിശുദ്ധർ പൊൻകുരുത്തോലയുമായി
വർണ്ണിക്കും ദൈവത്തിൻ നീതി സ്വർഗ്ഗീയഗാനത്താൽ

You Tube Videos

Yeshu en sangetham en nithya


An unhandled error has occurred. Reload 🗙