Durathay nilkkalle yeshuve lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
1 durathay nilkkalle yeshuve en rakshakaa
charathayana’njente dukhamellam akattane
dutharin sannidhyathil duthumay irrangane
vairiyin naduvilaay mesha neeyorukkane
2 moshamamen jeevitham nashamam chettil ninnum
pashamam nin snehathal krushilenne marakkane
en jadathin bandhanam viduthalaayi theruvaan
ninnaathmavin thailamaay ninneedanam enikkaay
3 kuttinarum illelum loka dhanamillelum
buddhikkotha van karyam chithathil varathenne
nin sannidhyam ennilekkannannu nirakkane
illengkil njaan vinnanay thernnidum ie oozhiyil
4 durathay pokalle duthenikku tharaathinne
duthanmare kavalay doshiyenne kakkane
njanitha enne ninte mumpilarppanam cheyyunnu
papamellam pokki nin puthranakki therkkename
ദൂരത്തായ് നില്ക്കല്ലേ യേശുവേ എൻ രക്ഷകാ
1 ദൂരത്തായ് നില്ക്കല്ലേ യേശുവേ എൻ രക്ഷകാ
ചാരത്തായണഞ്ഞെന്റെ ദുഃഖമെല്ലാമകറ്റണേ
ദൂതരിൻ സാന്നിദ്ധ്യത്തിൽ ദൂതുമായ് ഇറങ്ങണേ
വൈരിയിൻ നടുവിലായ് മേശ നീയൊരുക്കണേ
2 മോശമാമെൻ ജീവിതം നാശമാം ചേറ്റിൽ നിന്നും
പാശമാം നിൻ സ്നേഹത്താൽ ക്രൂശിലെന്നെ മറക്കണേ
എൻ ജഡത്തിൻ ബന്ധനം വിടുതലായി തീരുവാൻ
നിന്നാത്മാവിൻ തൈലമായ് നിന്നീടണമേയെനിക്കായ്
3 കൂട്ടിനാരും ഇല്ലേലും ലോകധനമില്ലേലും
ബുദ്ധിക്കൊത്ത വൻ കാര്യം ചിത്തത്തിൽ വരാതെന്നെ
നിൻ സാന്നിദ്ധ്യം എന്നിലേക്കന്നന്നു നിറക്കണേ
ഇല്ലെങ്കിൽ ഞാൻ വിന്നനായ് തീർന്നിടും ഈ ഊഴിയിൽ
4 ദൂരത്തായ് പോകല്ലേ ദൂതെനിക്കു തരാതിന്ന്
ദൂതന്മാരെ കാവലായ് ദോഷിയെന്നെ കാക്കണേ
ഞാനിതാ എന്നെ നിന്റെ മുമ്പിലർപ്പണം ചെയ്യുന്നു
പാപമെല്ലാം പോക്കി നിൻ പുത്രനാക്കി തീർക്കേണമേ
Newly Added Songs | Date | Views |
|---|