Sthuthi geetham paadi pukazhthidunnen
Song
- Malayalam
സ്തുതി ഗീതം പാടി പുകഴ്ത്തിടുന്നേൻ മനുവേലനെ
ദൂതർ സ്തുതിച്ചു വാഴ്ത്തും സുന്ദരനാം മണവാളനെ1 അവനെന്റെ രക്ഷകൻ അവനെനിക്കുള്ളോൻബലമുള്ള ഗോപുരം ആപത്തിൽ സങ്കേതംഅവന്റെ ചാരെ ഓടിയണഞ്ഞവർ-ക്കാശ്വാസമനുദിനവും2 അകൃത്യങ്ങളകറ്റിയെന്നശുദ്ധിയെ നീക്കി
അനന്തസന്തോഷമെന്നകമേ തന്നരുളി
ഹാ ദിവ്യതേജസ്സിനഭിഷേകത്താലെന്നെ
ജയത്തോടെ നടത്തിടുന്നു3 അനുദിനം ഭാരങ്ങളവൻ ചുമന്നീടുന്നു
അനവധി നന്മകൾ അളവെന്യേ തരുന്നു
അവനെൻ ഉപനിധി അവസാനത്തോളവും
കാക്കുവാൻ ശക്തനല്ലോ4 എതിരുകൾ വളരെ സഖികളിലധികംവഴിയതിദൂരം ബഹുവിധ തടസ്സംപരിഭ്രമിക്കുന്നില്ല മന്നവനേശു എന്നഭയം5 മരണത്തേ ജയിച്ചവനുയരത്തിലുണ്ട്
അവിടെനിക്കൊരുക്കുന്ന ഭവനമൊന്നുണ്ട്
ആ വീട്ടിലെന്നെ ചേർത്തീടുവാൻ
മണവാളൻ വന്നീടുമേ - വേഗം - English
sthuthi geetham paadi pukazhthidunnen manuvelane
duthar sthuthichu vazhthum sundaranam manavalane1 avanente rakshakan avanenikkullon
balamulla gopuram aapathil sangketham
avante chaare odiyananjavar-
kkashvasamanudinavum2 akrthyangal akatiyennashudhiye neekki
anantha santhosham ennakame thannaruli
ha divya thejassin abhishekathaalenne
jayathode nadathidunnu3 anudinam bharangalavan chumannedunnu
anavadhi nanmakal alavenniye tharunnu
avanen upanidhi avasa’natholavum
kakuvan shakthanallo4 ethirukal valare sakhikaliladhikam
vazhiyathiduram bahuvidha thadassam
paribhramikkunnilla mannavan yeshu ennabhayam5 maranathe jayichavan uyarathilunde
avidenikkorukkunna bhavanamonnunde
aa veettilenne chertheeduvaan
manavalan vannedume - vegam
This song has been viewed 14032 times.
