ayiram suryane aniyunna tejassil lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

ayiram suryane aniyunna tejassil
maranathe vennavan uyarunnu saumyanay‌i
itu pole illa vere
priyataramor atmarupam
ennennum padam hosana (ayiram suryane..)

aliyunna kaniyere phalamulla chediyakum
atu neeli vazhunnu putujivanarulunnu (2)
sahanamananda bharitamayulla
vijayamakkunnu nee (2)
priyanayaka abhimanamay‌
pulkunnu krushine njan (ayiram suryane..)

paralokanirayake anichernnu nirayunnu
maniveena meetunnu orupole padunnu (2)
nirayum ahlada surabhiyayulla
sadassilekkinnu njan (2)
priyanayaka oru sadhuvay‌i
anayunnu jivanilay‌ (ayiram suryane..)

This song has been viewed 1215 times.
Song added on : 1/17/2018

ആയിരം സൂര്യനെ അണിയുന്ന തേജസ്സില്‍

ആയിരം സൂര്യനെ അണിയുന്ന തേജസ്സില്‍
മരണത്തെ വെന്നവന്‍ ഉയരുന്നു സൌമ്യനായ്‌
ഇതു പോലെ ഇല്ല വേറെ
പ്രിയതരമൊരാത്മരൂപം
എന്നെന്നും പാടാം ഹോസാനാ (ആയിരം സൂര്യനെ..)
                            
അഴിയുന്ന കനിയേറെ ഫലമുള്ള ചെടിയാകും
അതു നീളെ വാഴുന്നു പുതുജീവനരുളുന്നു (2)
സഹനമാനന്ദഭരിതമായുള്ള
വിജയമാക്കുന്നു നീ (2)
പ്രിയനായകാ അഭിമാനമായ്‌
പുല്‍കുന്നു ക്രൂശിനെ ഞാന്‍ (ആയിരം സൂര്യനെ..)
                            
പരലോകനിരയാകെ അണിചേര്‍ന്നു നിറയുന്നു
മണിവീണ മീട്ടുന്നു ഒരുപോലെ പാടുന്നു (2)
നിറയുമാഹ്ലാദ സുരഭിയായുള്ള
സദസ്സിലേക്കിന്നു ഞാന്‍ (2)
പ്രിയനായകാ ഒരു സാധുവായ്‌
അണയുന്നു ജീവനിലായ്‌ (ആയിരം സൂര്യനെ..)



An unhandled error has occurred. Reload 🗙