Oru vazhi adanjaal puthu vazhi lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 1059 times.
Song added on : 9/21/2020

ഒരുവഴി അടഞ്ഞാൽ പുതു വഴി തുറക്കും

ഒരുവഴി അടഞ്ഞാൽ പുതു വഴി തുറക്കും
യേശുവിൻ പൈതലിനു;
ക്ഷാമം തീരുവോളം മാവ് കുറയുകില്ല
എണ്ണയും തീരുകില്ല (2)

1 ഒരു വിടുതലിനായ് കുളക്കര അതിൽ ഞാൻ 
നിലവിളി ഉയർത്തിയപ്പോൾ
മനസ്സലിഞ്ഞു കർത്തൻ അരുകിൽ എത്തി
വിടുതൽ എനിക്കുനല്കി(2);- ഒരുവഴി...

2 ഭൂമി കുലുങ്ങിടുമ്പോൾ മല ഇളകിടുമ്പോൾ
യേശുവിൻ പൈതലിനു
ഭയം ലേശമില്ല ഭാരം ഒട്ടുമില്ലാ
പ്രത്യാശ അതേറിടുന്നേ(2);- ഒരുവഴി...

3 ദുഷ്ടർ അടുത്തിടുമ്പോൾ കഷ്ടം നേരിടുമ്പോൾ 
യേശുവിൻ പൈതലിനു
സന്തോഷമായി നിത്യം ആനന്ദമായി 
ആത്മനാഥനെ സ്തുതിച്ചീടുമെ(2);- ഒരുവഴി...

4 ഒരു വഴിഅരുകിൽ പൊടിപിടിച്ചമർന്നു
കിടന്നൊരു കാൽപാത്രമാം
എന്നിൽ ശ്രേഷ്ടമായ വീഞ്ഞ് പകർന്നീടുവാൻ
യേശു എന്നെയും കണ്ടുവല്ലോ(2);- ഒരുവഴി...

5 വഴി അറിയാതെ ഞാൻ വാടിതളർന്നു അലഞ്ഞു 
എന്നെ കരുതിയ യേശുവിനായ് 
എന്റെ മരണം വരെ ഇനിമറക്കുകില്ലാ
മാനിക്കും സേവിച്ചിടും(2);- ഒരുവഴി...

6 ലോകർ വെറുത്തിടിലും എന്നെ ചെറുത്തിടിലും
എന്റെ യേശുവിനായ് ജീവിക്കും
യേശു വീണ്ടും വരും എന്നെ ചേർത്തിടുവാൻ
സ്വർഗ്ഗ നാട്ടിൽ ഞാൻ വിശ്രമിക്കും(2);- ഒരുവഴി...

You Tube Videos

Oru vazhi adanjaal puthu vazhi


An unhandled error has occurred. Reload 🗙