Daivame ange sannidhe njangal lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

This song has been viewed 2465 times.
Song added on : 9/16/2020

ദൈവമേ അങ്ങേ സന്നിധേ ഞങ്ങൾ

1 ദൈവമേ അങ്ങേ സന്നിധേ ഞങ്ങൾ
വന്നണയുന്നീ യാമത്തിൽ
തൃക്കൺ പാർക്കണേ കൃപയേകണേ
ആശിഷം നൽകീടേണമേ

തവനാമം ഞങ്ങൾക്കാമോദം നിയതം
അരുൾവരദാ കൃപ ചൊരിയൂ നീ
തിരുശക്തി ഞങ്ങൾക്കരുളേണം ഇന്നീ
മംഗളയോഗവേളയിൽ(2)

1 കന്മഷഹേതു സർവതുമെങ്ങൾ
വിട്ടൊഴിഞ്ഞിഹൈ മേവുവാൻ
കർമ്മ മണ്ഡലം ശോഭിതമാക്കി
പൂർണമാക്കുക നിൻ ഹിതം(2);- തവനാമം…

2 അങ്ങേയെന്നുള്ളിൽ സ്വീകരിക്കാത്ത
നാൾകളോർക്കുകിൽ ദാരുണം
സ്നേഹസാഗരമേ മാർഗ്ഗദീപമേ
ഞങ്ങളിൽ നിത്യം വാഴണേ(2);- തവനാമം…

3 ഞാൻ കുറഞ്ഞു നിൻ നാമമേറണം
ഈ ദിവ്യ ചിന്ത നൽകണം
അന്ത്യത്തോളവും നിൻ മഹത്വത്തിൽ
ഞാൻ മുഴുകണമെൻ പ്രഭോ(2);- തവനാമം…



An unhandled error has occurred. Reload 🗙