Ente jeevanam yeshuve lyrics

Malayalam Christian Song Lyrics

Rating: 4.50
Total Votes: 2.

Ente jevanam yeshuve
Ninte swaram en cheviyil
Impamode vannadicheedunnu
Njaan kettu naadhaa

1 Ksheenapaapiye vaayennil
aaswasikka nee sathatham
Ksheenamulla nin thalayenmarvil
chaari sukhikke;- Ente..

2 Vannu kandu saanthathaye
Yesuvinte sneha maarvil
Enneyuduppichu santhoshathaal
Dhukhangal maatti;- Ente…

3 Sarvavum njaan dhanamayee
nirvyajam tharunnu paapi
Jeevavellam nee kutichaanandham
Prapicheeduke;- Ente…

4 Jeevanadhiyil ninnu njaan
Modhamode paanamcheithu
Kevalamen dhaaham shamichippol
Jeevikkunnu njaan;- Ente...

5 Koorirulaal moodiyori
lokathinnunjaan velicham
paaraathe neeyenne nokki nokki
nithyam sukhikke;- Ente…

6 Ente jeevakaalamellaam
Yeshuvenna mayi velicham
Kandu natappaan krupa nalkennam
Dhevaadhi Devaa;- Ente...

This song has been viewed 1832 times.
Song added on : 9/17/2020

എന്റെ ജീവനാമേശുവേ

എന്റെ ജീവനാമേശുവേ
നിന്റെ സ്വരമെൻ ചെവിയിൽ
ഇമ്പമോടെ വന്നടിച്ചീടുന്നു
ഞാൻ കേട്ടുനാഥാ

1 ക്ഷീണപാപിയേവായെന്നിൽ
ആശ്വസിക്കനീ സതതം
ക്ഷീണമുള്ള നിൻ തലയെന്മാർവ്വിൽ
ചാരി സുഖിക്കെ;- എന്റെ...

2 വന്നുകണ്ടു ശാന്തതയെ
യേശുവിന്റെ സ്നേഹമാർവ്വിൽ
എന്നെയുടുപ്പിച്ചു സന്തോഷത്താൽ
ദുഃഖങ്ങൾ മാറ്റി;- എന്റെ...

3 സർവ്വവും ഞാൻ ദാനമായി
നിർവ്യാജ്യം തരുന്നു പാപി
ജീവവെള്ളം നീ കുടിച്ചാനന്ദം
പ്രാപിച്ചീടുകെ;- എന്റെ...

4 ജീവനദിയിൽ നിന്നു ഞാൻ
മോദമോടെ പാനം ചെയ്തു
കേവലമെൻ ദാഹം ശമിച്ചിപ്പോൾ
ജീവിക്കുന്നു ഞാൻ;- എന്റെ...

5 കൂരിരുളാൽ മൂടിയോരീ
ലോകത്തിനു ഞാൻ വെളിച്ചം
പാരാതെ നീയെന്നെ നോക്കി നോക്കി
നിത്യം സുഖിക്ക ;- എന്റെ...

6 എന്റെ ജീവകാലമെല്ലാം
യേശുവെന്ന മെയ്‌ വെളിച്ചം
കണ്ടു നടപ്പാൻ കൃപ നല്കേണം
ദേവാദിദേവാ;- എന്റെ...

You Tube Videos

Ente jeevanam yeshuve


An unhandled error has occurred. Reload 🗙