Jeeva vathilakum yeshu nayaka lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Jeeva vathilaku meshu naayaka! nee vaazhka!
Naayaka! nee vaazhka! paapavana daava!

Ninniloode kadakkunnor rakshithar nirantham
Rakshithar nirantham shiksh'avarkkilla

Bhakshanamavarkku bhavaan nischayamaay nalkum
Nischayamaay nalkum-pacha mechilennum

Jevanatta ninnajangalkk aayi nee marichu
Jevana samrudhi-naadhaa nee varuthi

Allalullor-aadukalkku nallidayanaam nee
Ullalinju tholi-lenthum dukha naalil

Ninnajangal ninne-yariyunnu nikhileshaa!
Nirnnayamavare -neeyu mariyunnu

Nithya jeevan arulunnu- neeyavarkku naadhaa!
Aayavar nashippaa-naavathalla thellum

 Inpamerum nin swarathe-kettukondu njangal
Pinthudarum ninne- chanthamodu thanne

Nin pithaavu ninte-kaiyyil thannoraja kkoottam
Vanpezhunna vairi-kondu pokayilla

This song has been viewed 593 times.
Song added on : 9/18/2020

ജീവ വാതിലാകുമേശു നായക നീ വാഴ്ക

1 ജീവവാതിലാകുമേശു നായക നീ വാഴ്ക
നായക നീ വാഴ്ക പാപവനദാവ

2 നിന്നിലൂടെ കടക്കുന്നോർ രക്ഷിതർ നിരന്തം 
രക്ഷിതർ നിരന്തംശിക്ഷയവർക്കില്ല

3 ഭക്ഷണമവർക്കു ഭവാൻ നിശ്ചയമായ് നൽകും 
നിശ്ചയമായ് നൽകും പച്ചമേച്ചിലെന്നും

4 ജീവനറ്റ നിന്നജങ്ങൾക്കായി നീ മരിച്ചു 
ജീവനസമൃദ്ധി നാഥാ! നീ വരുത്തി

5 അല്ലലുള്ളൊരാടുകൾക്കു നല്ലിടയനാം നീ 
ഉള്ളലിഞ്ഞു തോളിലേന്തു ദുഃഖനാളിൽ

6 നിന്നജങ്ങൾ നിന്നെയറിയുന്നു നിഖിലേശാ! 
നിർണ്ണയവരെ നീയുമറിയുന്നു

7 നിത്യജീവനരുളുന്നു നീയവർക്കു നാഥാ! 
ആയവർ നശിപ്പാനാവതല്ല തെല്ലും

8 ഇൻപമേറും നിൻ സ്വരത്തെ കേട്ടുകൊണ്ടുഞങ്ങൾ 
പിന്തുടരും നിന്നെചന്തമോടുതന്നെ

9 നിൻ പിതാവു നിന്റെ കൈയിൽ തന്നോരജകൂട്ടം 
വൻപെഴുന്ന വൈരി കൊണ്ടുപോകയില്ല



An unhandled error has occurred. Reload 🗙