inneram yesudevanekatakkan nokki lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

inneram yesudevanekatakkan nokki
enne raksikka nathane

ninne maranna mahanica papi i varsam
onnukute jivippanullam alinnallea ni (inneram..)

vampullasannalayakeampum ilayumenye
manna kanikakaleannumtannille patakan nan (inneram..)

nalla vittitta mannakallayippeayen ullam
nanavidham kalakaltane mulaccu peaye (inneram..)

anteannukute nilpananuvadam netiyeane
venta keapaminneramverukkarutenne svami (inneram..)

currum kilaykka vakkalcearika nin atmavellam
murrum atmaphalannalmeatiyay‌ nan taruven (inneram..)

varsam onnu peakunnemapapi ceyta deasam
vaisamya bharamayimalapeal peanni nilkkunne (inneram..)

i bharachumadum kondengane ksinanam nan
tilpulla leakakkattiltivram natappenayyea (inneram..)

kai nitti ippol entekanatta cumatam papam
manuvele ni nikkimaruvarsam nalkituka (inneram..)

This song has been viewed 675 times.
Song added on : 4/18/2018

ഇന്നേരം യേശുദേവനേ-കടക്കണ്‍ നോക്കി

ഇന്നേരം യേശുദേവനേ-കടക്കണ്‍ നോക്കി
എന്നെ രക്ഷിക്ക നാഥനേ
                                
നിന്നെ മറന്ന മഹാ-നീച പാപി ഈ വര്‍ഷം
ഒന്നുകൂടെ ജീവിപ്പാന്‍-ഉള്ളം അലിഞ്ഞല്ലോ നീ- (ഇന്നേരം..)
                                
വമ്പുല്ലാസങ്ങളായ-കൊമ്പും ഇലയുമെന്യേ
മന്നാ കനികകളൊന്നും-തന്നില്ലേ പാതകന്‍ ഞാന്‍- (ഇന്നേരം..)
                                
നല്ല വിത്തിട്ട മന്നാ-കല്ലായിപ്പോയെന്‍ ഉള്ളം
നാനാവിധം കളകള്‍-താനേ മുളച്ചു പോയേ- (ഇന്നേരം..)
                                
ആണ്ടൊന്നുകൂടെ നില്‍പാന്‍-അനുവാദം നേടിയോനേ
വേണ്ട കോപമിന്നേരം-വെറുക്കരുതെന്നെ സ്വാമീ (ഇന്നേരം..)
                                
ചുറ്റും കിളയ്ക്ക വാക്കാല്‍-ചൊരിക നിന്‍ ആത്മവെള്ളം
മുറ്റും ആത്മഫലങ്ങള്‍-മോടിയായ്‌ ഞാന്‍ തരുവേന്‍- (ഇന്നേരം..)
                                
വര്‍ഷം ഒന്നു പോകുന്നേ-മാപാപി ചെയ്ത ദോഷം
വൈഷമ്യ ഭാരമായി-മലപോല്‍ പൊങ്ങി നില്‍ക്കുന്നേ- (ഇന്നേരം..)
                                
ഈ ഭാരച്ചുമടും കൊണ്ടെങ്ങനെ ക്ഷീണനാം ഞാന്‍
തില്‍പുള്ള ലോകക്കാട്ടില്‍-തീവ്രം നടപ്പേനയ്യോ- (ഇന്നേരം..)
                                
കൈ നീട്ടി ഇപ്പോള്‍ എന്‍റെ-കനത്ത ചുമടാം പാപം
മാനുവേലേ നീ നീക്കി-മറുവര്‍ഷം നല്‍കീടുക- (ഇന്നേരം..)



An unhandled error has occurred. Reload 🗙