Athbhutham yeshuvin naamam lyrics

Malayalam Christian Song Lyrics

Rating: 1.00
Total Votes: 1.

athbhutham yeshuvin naamam
ie bhuvilengum uyarthidaam

1 ellaarum eekamay kudy
santhoshamay aaradhikkaam
nallavanam karthanavan
vallabhanay velippedume;-

2 neettiya thri-kkarathalum
parishudhaathma shakthiyalum
thiruvachanam athi’dhairyamaay
uracheduka sahodarare;-

3 minnal-pinarukal veeshum
pinmaariye oottumavan
unarukayai jana-kodikal
thakarumappol durshakthikalum;-

4 velliyum ponnonnumalla
kristheshuvin naamathinal
atbhuthangal adayalangal 
nadanneeume than bhujabelathal;-

5 kurudarin kannukal thurakkum
kaathu kettidum chekidarkume
mudanthullavar kuthi’chuyarum
umarellam sthuthi muzhakkum;-

6 bhuthangal vittudan pokum-
sarvva bathayum neengedume
rogikalum aashvasikkum
geetha svaram muzhangedume;-

7 ninditha pathraray mevan
namme nayakan kaividumo
ezhunnetu naam panitheduka 
thirukkarangal nammodirikkum;-

This song has been viewed 1259 times.
Song added on : 9/15/2020

അത്ഭുതം യേശുവിൻ നാമം ഈ ഭൂവിലെങ്ങും

അത്ഭുതം യേശുവിൻ നാമം 
ഈ ഭൂവിലെങ്ങും ഉയർത്തിടാം

1 എല്ലാരും ഏകമായ് കൂടി 
സന്തോഷമായ്‌ ആരാധിക്കാം 
നല്ലവനാം കർത്തനവൻ  
വല്ലഭനായ്‌ വെളിപ്പെടുമേ;- 

2 നീട്ടിയ തൃക്കരത്താലും 
പരിശുദ്ധാത്മ ശക്തിയാലും 
തിരുവചനം അതിധൈര്യമായ് 
ഉരച്ചീടുക സഹോദരരേ;-

3 മിന്നൽപിണരുകൾ വീശും 
പിന്മാരിയെ ഊറ്റുമവൻ 
ഉണരുകയായ്‌ ജനകോടികൾ
തകരുമപ്പോൾ ദുർശക്തികളും;-

4 വെള്ളിയും പോന്നൊന്നുമല്ല 
ക്രിസ്തേശുവിൻ നാമത്തിനാൽ  
അത്ഭുതങ്ങൾ അടയാളങ്ങൾ 
നടന്നീടുമേ തൻ ഭുജബലത്താൽ;-

5 കുരുടരിൻ കണ്ണുകൾ തുറക്കും 
കാതു കേട്ടിടും ചെകിടർക്കുമെ
മുടന്തുള്ളവർ കുതിച്ചുയരും
ഊമരെല്ലാം സ്തുതി മുഴക്കും;-

6 ഭൂതങ്ങൾ വിട്ടുടൻ പോകും
സർവ്വബാധയും നീങ്ങിടുമേ
രോഗികളും ആശ്വസിക്കും 
ഗീതസ്വരം മുഴങ്ങിടുമേ;-

7 നിന്ദിത പാത്രരായ്‌ മേവാൻ
നമ്മെ നായകൻ കൈവിടുമോ 
എഴുന്നേറ്റു നാം പണിതീടുക 
തിരുക്കരങ്ങൾ നമ്മോടിരിക്കും;-

You Tube Videos

Athbhutham yeshuvin naamam


An unhandled error has occurred. Reload 🗙